ബസ് ജീവനക്കാരുടെ ദാഹമകറ്റാന്‍ കുടിവെള്ളവുമായി കാത്തു നിൽക്കുന്ന ശിവൻ ചേട്ടൻ കരുണയുടെ മുഖമായി മാറിയിരിക്കുകയാണ് . കായംകുളത്തുനിന്ന് കുമളിയിലേക്ക് പോകുന്ന ബസിൽ സ്ഥിരം യാത്രക്കാരനാണ് ശിവൻ ചേട്ടൻ. കുമളിയിലേക്കുള്ള യാത്രയിൽ ഉച്ചയ്ക്ക് 12.50-ന് മാന്നാര്‍ തൃക്കുരട്ടി ക്ഷേത്ര ജങ്ഷനിലെത്തുമ്പോൾ ശിവന്‍ ചേട്ടന്‍ കൈയില്‍ രണ്ട് കുപ്പി കുടിവെള്ളവുമായി അവിടെ കാത്തുനില്‍ക്കുന്നുണ്ടാകും. ഈ വെള്ളം ബസിലെ ജീവനക്കാർ സ്നേഹത്തോടെ വാങ്ങിക്കുടിച്ച് അവരുടെ ദാഹമകറ്റും.
തന്റെ വരുമാനത്തിന്റെ ഒരുപങ്ക് ദിവസവും ബസ് ജീവനക്കാരുടെ ദാഹമകറ്റാനായി ചെലവഴിക്കുന്ന ശിവന്‍ ചേട്ടന്‍ ഞായറാഴ്ച ഒഴികെ ഒരുദിവസവും ഇത് മുടക്കാറില്ല. ഇദ്ദേഹം ഇതു തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. മാന്നാറിലെ മീര സ്റ്റോര്‍ എന്ന പലചരക്ക് മൊത്തവ്യാപാരസ്ഥാപനത്തിലെ കണക്കെഴുത്തുകാരനാണ് ചങ്ങനാശ്ശേരി വാഴപ്പള്ളി ശിവ നിവാസില്‍ ശിവദാസ്.
മാന്നാറിലെത്താന്‍ പറ്റാത്ത അവസരങ്ങളില്‍ പകരക്കാരനെ ചുമതലപ്പെടുത്തും. ജോലിക്കിടയില്‍ ബസ് ജീവനക്കാര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് രണ്ടുവര്‍ഷം മുമ്പ് കുടിവെള്ളം കൊടുക്കാന്‍ തുടങ്ങിയതെന്നും താന്‍ മാന്നാറില്‍ ജോലിചെയ്യുന്നിടത്തോളംകാലം ഇത് തുടരുമെന്നും ശിവന്‍ ചേട്ടന്‍ പറഞ്ഞു.ശിവന്‍ ചേട്ടന്‍ ബസിൽ കയറിയാൽ പിന്നെ കളിയും, ചിരിയും, തമാശയുമാണ്. യാത്രയിലുടനീളം ബസ് ജീവനക്കാരും സഹയാത്രികരുമെല്ലാം ഒരു കുടുംബമായി മാറും. ഈ ബസില്‍ സ്ഥിരംയാത്രക്കാരായി 68 പേരാണുള്ളത്. ഈ യാത്രക്കാരുടേതായി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് തന്നെയുണ്ട്.
Post Your Comments