ലക്‌നൗ: പീഡനക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. യുപിയിലെ കാന്‍പൂര്‍ ജില്ലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ പ്രതിയെ താത്കാലിക ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്.
സുബോധ് ബാജ്പായി എന്നായാളാണ് മരണപ്പെട്ടത്. മാര്‍ച്ച് അഞ്ചിനാണ് ഇയാള്‍ക്കെതിരെ അതേഗ്രാമത്തില്‍ പെട്ട യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇയാളെ നാട്ടുകാര്‍ സമീപപ്രദേശത്തുനിന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു.
പ്രതിയെ പൊലീസിന് കൈമാറുന്നതിന് മുന്‍പ് നാട്ടുകാര്‍ മര്‍ദ്ദിച്ചതായും എസ്പി പറയുകയുണ്ടായി. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്പി പറഞ്ഞു.
Post Your Comments