
കണ്ണൂര്‍ : സ്ത്രീ പ്രാതിനിധ്യമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇത്തവണ തിരിച്ചടിയുണ്ടാകുമെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിയ്ക്കുകയായിരുന്നു അവര്‍. തോല്‍ക്കുന്ന സീറ്റു മാത്രം സ്ഥിരമായി വനിതകള്‍ക്ക് നല്‍കുന്ന പരിപാടി കോണ്‍ഗ്രസ് നിര്‍ത്തണമെന്നും ഷമ വ്യക്തമാക്കി.
എത്ര തവണ തോറ്റാലും ഉറപ്പുള്ള സീറ്റില്‍ പുരുഷന്മാരെ ഇറക്കുന്നു. സ്ത്രീ പ്രാതിനിധ്യമില്ലെങ്കില്‍ ഇത്തവണ തിരിച്ചടിയുണ്ടാകും. ഒരു ഗ്രൂപ്പിലും ഇല്ലാത്തത് കൊണ്ടാണോ തനിക്ക് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കിട്ടാത്തത്. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മത്സരിയ്ക്കാന്‍ ഒരുക്കമാണെന്നും ഷമ പറഞ്ഞു.
Post Your Comments