ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം കത്തുന്നു. ഗുരുവായൂരിൽ കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. കുന്നംകുളത്തും പാലക്കാട്ടും തിരുവനന്തപുരത്തെത്തും കോട്ടയത്തും പത്തനം തിട്ടയിലും വിവിധ പ്രതിഷേധ ജാഥകൾ അലയടിക്കുന്നു. സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഈ മാർച്ചിൽ വലിയ സംഘര്ഷമുണ്ടായതായി റിപ്പോർട്ട്.
പോലീസ് പന്ത്രണ്ടു പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സംഘടിച്ചെത്തിയ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങൾക്കു മുന്നിൽ പോലീസിനും ആശയക്കുഴപ്പമുണ്ട്. ശബരിമലയില്‍ നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്‍മ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെയും പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.
Post Your Comments