KeralaLatest News

മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോല്‍, നടയടക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം:  സന്നിധാനത്ത്  യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ രാഹുല്‍ ഈശ്വര്‍.  മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്റെയും സി.പി.എമ്മിന്റെയും സഹായത്തില്‍ യുവതികളെ ശബരിമലയില്‍ കയറിയതെന്ന്   രാഹുല്‍ ഈശ്വര്‍‌   ആരോപിച്ചു   . കേരളത്തിന്റെ മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചുവെന്നും യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച്‌ വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി നട അടച്ചു. ശുദ്ധികലശം  നടത്തി  പരിഹാരക്രിയകളും നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് ഓര്‍മ്മിപ്പിച്ചാണ് തന്ത്രി നട അടച്ച്‌ പരിഹാരക്രിയകള്‍ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ വീഡിയോയില്‍ പറയുന്നു.

https://www.facebook.com/RahulEaswarOfficial/videos/2278821149005207/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button