ചെന്നൈ: പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-എ.ഐ.ഡി.എം.കെ സഖ്യം വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് സര്‍വേ ഫലം. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെനൈസന്‍സ് ഫൗണ്ടേഷന് എന്ന മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സി നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Read Also : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ കലാപം , കൂടുതല്‍ പേര് രാജിയ്ക്ക്
പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. റാന്‍ഡമായി തെരഞ്ഞെടുത്ത സാമ്പിള്‍ വോട്ടര്മാരാട് രഹസ്യ ബാലറ്റിലൂടെ അതാത് മണ്ഡലത്തിലെ എം.എല്‍.എയുടെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെയും പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതികരണങ്ങള്‍ ബി.ജെ.പി-എ.ഐ.ഡി.എം.കെ സഖ്യത്തിന് അനുകൂലമാണെന്നാണ് ഫലം വ്യക്തമാക്കുന്നത്.
Post Your Comments