Latest NewsKeralaNewsIndia

പന്തളം പ്രതാപനും പി.സി തോമസും യുഡിഎഫിന് നൽകിയത് ‘ഇടിവെട്ട് പണി’; വിജയ യാത്ര വിജയമാകുന്നത് ഇങ്ങനെയൊക്കെ

കെ.സുരേന്ദ്രൻ്റെ വിജയ യാത്ര ബിജെപിക്ക് പുത്തൻ ഉണർവ്വ് നൽകിയിരിക്കുകയാണ്. മെട്രോമാൻ എഫക്ട് തുടരുകയാണ്. ബിജെപി പ്രവർത്തകർക്ക് ആത്മവിശ്വാസമേകി നിരവധി പ്രമുഖരാണ് പാർട്ടിയിലേക്ക് കടന്നു വന്നിരിക്കുന്നത്. വിജയ ​യാത്രയുടെ സമാപന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയതാരങ്ങൾ പങ്കെടുത്തതോടെ ത്രിശങ്കുവിലായിരിക്കുന്നത് സി പി എമ്മും കോൺഗ്രസുമാണ്. ബിജെപിയുടെ ഈ ജനപ്രിയത ഇരു മുന്നണികളെയും അസ്വസ്തരാക്കുന്നുണ്ട്. ശംഖുമുഖം കടപ്പുറത്ത് ജനസാഗരങ്ങൾ പങ്കെടുത്ത ചടങ്ങിൽ അമിത്​ ഷാക്കൊപ്പം നടന്‍ ദേവന്‍, നടി രാധ, വിനു കിരിയത്ത് തുടങ്ങി പ്രമുഖ സിനിമാക്കാരും വേദി പങ്കിട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ജാഥയേക്കാള്‍ ഗംഭീരമായി ബിജെപി യാത്ര അവസാനിപ്പിച്ചു. ഇത് കോൺഗ്രസിന് ക്ഷീണമായിട്ടുണ്ട്. ബിജെപിയിൽ നിന്നും കൊഴിഞ്ഞു പോക്കിന് സാക്ഷിയാകാമെന്നായിരുന്നു സി പി എം പറഞ്ഞത്. എന്നാൽ, നേരെ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. യുഡിഎഫില്‍ കണ്ണുവെച്ചിരുന്ന പി സി തോമസ് ഒടുവിൽ എൻ ഡി എയിൽ ചേർന്നതും ഇതിൻ്റെയൊക്കെ ഭാഗമെന്ന് കരുതിയാൽ മതി. പി സി തോമസിനെ മത്സരിപ്പിച്ചാലോയെന്ന ആലോചന കോൺഗ്രസിനകത്തും നടന്നിരുന്നു.

Also Read:സണ്‍ഡേസ്‌കൂള്‍ ക്യാമ്പിൽ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: 10 വർഷങ്ങൾക്ക് ശേഷം വികാരിക്കും കന്യാസ്ത്രീക്കുമെതിരെ കുറ്റപത്രം

ഒരിടവേളയ്ക്കു ശേഷം സി.കെ.ജാനു വീണ്ടും എന്‍ഡിഎക്കൊപ്പം എത്തിയതും ബിജെപിക്ക് നേട്ടമായി. ഹോട്ടല്‍ വ്യവസായി എസ്.രാജശേഖരന്‍ നായര്‍, കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ആയിരുന്ന പന്തളം പ്രതാപൻ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.വി. ബാലകൃഷ്ണന്‍, എന്നിവരും ഇന്നലെ ബിജെപിയിൽ ചേർന്നു. ഇതിൽ യു ഡി എഫിന് നല്ല എട്ടിൻ്റെ പണി കൊടുത്താണ് പന്തളം പ്രതാപൻ ബിജെപിയിലേക്ക് ചേക്കേറിയത്. പ്രതാപൻ്റെ പെട്ടന്നുള്ള കൂറുമാറ്റം പാർട്ടിയെ തളർത്തിയിട്ടുണ്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രതാപന്റെ പേരും കേട്ടിരുന്നു.

താന്‍ പുതുതായി രൂപീകരിച്ച നവകേരള പീപ്പിള്‍സ്​ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാക്കിയ​താണോ അതോ താരം ബി.ജെ.പിയില്‍ ചേര്‍ന്ന​താണോ എന്ന്​ ദേവന്‍ സദസ്സിനോട്​ വ്യക്തമാക്കും. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്​ട്രീയ ബദലാണ്​ തന്‍റെ പാര്‍ട്ടിയെന്നാണ്​ ദേവന്‍ നേരത്തേ പറഞ്ഞിരുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button