KeralaNattuvarthaLatest NewsNews

ഇടതുമുന്നണി ഇറങ്ങിത്തുടങ്ങി ; മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണം ഉത്ഘാടനം ചെയ്തു

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി . മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ദുരന്തമുണ്ടാകുമ്ബോള്‍ പ്രതിസന്ധി ഉണ്ടാകുമ്ബോള്‍ ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം പ്രതിസന്ധി നേരിട്ട സമയത്ത് ഗവണ്‍മെന്‍റിനെ അപഹസിക്കാനാണ് പ്രതിപക്ഷം നോക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളിലെ കുറവുകളാണ് സ്വാഭാവികമായും ചര്‍ച്ച ചെയ്യുക. സാധാരണ വഴിവിട്ടാണ് പ്രതിപക്ഷം സഞ്ചരിക്കുന്നത്.

Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് 9 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

മഹാപ്രളയകാലത്ത് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടും നടപടിയും ലോകമാകെ അംഗീകരിച്ചു.
എന്നാല്‍ പ്രതിപക്ഷം ഇതിനെ ഇകഴ്ത്താനാണ് ശ്രമിച്ചത്. കോവിഡ് മഹാമാരിയെയും ഫലപ്രദമായി നേരിട്ടു. ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നിന്നു. ലോകമാകെ മുഴുപ്പട്ടിണിയിലായ അവസ്ഥ വന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ ആരും പട്ടിണി കിടക്കരുത് എന്ന് സര്‍ക്കാര്‍ തീരുമാറ്റച്ചു. ജനങ്ങളാകെ ഇത് ഏറ്റെടുത്തു.
നമ്മുടെ നാടിന്‍്റെ വിജയമാണിത്. വികസിത രാജ്യങ്ങളില്‍ മരണ നിരക്ക് കൂടിയപ്പോഴും നമുക്ക് മരണനിരക്ക് പിടിച്ചു നിര്‍ത്താനായി. രോഗ വ്യാപനം തടയാനായി.

സാധാരണക്കാരെ ഒപ്പം ചേര്‍ത്ത് നാടിനെ ഒന്നിച്ചു നിര്‍ത്താന്‍ എല്‍ ഡി എഫ് സര്‍ക്കാരിനായി. എല്‍ ഡി എഫ് സര്‍ക്കാരിന് വമ്ബിച്ച സ്വീകാര്യത ലഭിച്ചപ്പോള്‍ പുതിയ ചങ്ങാത്തം രൂപപ്പെട്ടു. ഇല്ലാകഥകള്‍ സര്‍ക്കാരിനെതിരെ മെനഞ്ഞു. കോണ്‍ഗ്രസും ബിജെപിയുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. രാവിലെ ബിജെപി നേതാവ് പത്രസമ്മേളനം വിളിക്കും. വൈകിട്ട് പ്രതിപക്ഷനേതാവും. ഒരേ സ്വരത്തിലാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് വന്നപ്പോള്‍ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചു. എല്‍ ഡി എഫ് സര്ക്കാരിനെ തകര്‍ക്കാന്‍ വേണ്ടി കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ശ്രമിയ്ക്കുന്നത് മുഖ്യമന്ത്രി ധര്‍മ്മടത്ത് പറ‍ഞ്ഞു. ഭരണം നിലനിർത്താനുള്ള എല്ലാ തയ്യാറെടുപ്പുകളോടും കോടിയാണ് എൽ ഡി എഫ് ഈ ഇലക്ഷൻ കാലഘട്ടത്തെ നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button