Latest NewsKeralaNewsIndiaCrime

ശ്രേയയെ കൊന്ന് കുളത്തിലിട്ടു? പള്ളി വികാരിയും കന്യാസ്ത്രീയും കുടുങ്ങുമോ? പ്രേത വിചാരണ നടത്തിയപ്പോൾ തെളിഞ്ഞത്

ശ്രേയ കേസിൽ 10 വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിച്ച് സി ബി ഐ

തിരുവനന്തപുരം: ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ ശ്രേയ കേസിൽ 10 വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിച്ച് സി ബി ഐ. ആലപ്പുഴ കൈതവന അക്‌സപ്റ്റ് കൃപാ ഭവനില്‍ നടന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ലോക്കൽ പൊലീസ് കിണഞ്ഞ് ശ്രമിച്ചിരുന്നു. സംഭവത്തിൽ പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

സണ്‍ഡേ സ്‌ക്കൂള്‍ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്മുഖം, ക്യാമ്പ് നടത്തിപ്പുകാരി റെജിയെന്നറിയപ്പെടുന്ന സിസ്റ്റര്‍ സ്‌നേഹ മറിയ എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്താണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിൽ മജിസ്ട്രേട്ട് ചൊവ്വാഴ്ച ഉത്തരവ് പ്രസ്താവിക്കും.

Also Read:ബിജെപിയിലേക്കുള്ള യാത്രയോ ? നിലപാട് വ്യക്തമാക്കി വിജയന്‍ തോമസ്

2010 ഒക്ടോബര്‍ 17 നാണ് സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സംഭവം നടന്നത്. ആലപ്പുഴ കൈതവന ഏഴരപ്പറയില്‍ ബെന്നിയുടെയും സുജയുടെയുടെയും മകളും ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ 13 വയസ്സുകാരി ശ്രേയയാണ് കൊല്ലപ്പെട്ടത്. സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 11 അംഗ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരാളായിരുന്നു ശ്രേയ. വളപ്പിനുള്ളിലെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കുട്ടിയെ മൂന്നാംപക്കം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശ്രേയക്ക് ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുട്ടി രാത്രി നടന്ന് കുളത്തില്‍ വീണ് മുങ്ങി മരിച്ചെന്ന തരത്തിൽ മഠത്തിലുള്ളവർ പ്രചരിപ്പിച്ചു. ഉറക്കത്തിൽ കുട്ടി തനിയെ നടന്ന് മുറ്റത്ത് കുറച്ച് ദൂരെയുള്ള കിണറ്റിൽ വീണ് മുങ്ങിമരിച്ചെന്നായിരുന്നു ഇവർ പ്രചരിപ്പിച്ചത്. എന്നാൽ, നാട്ടുകാരും മാതാപിതാക്കളും ഈ ആരോപണം ശക്തമായി എതിർക്കുകയാണ് ചെയ്തത്. കുളത്തില്‍ ചെന്ന് വീഴണമെങ്കില്‍ പല വഴികളും ജലസംഭരണി ടാങ്കും മറ്റു പല വഴികളും കുട്ടി തരണം ചെയ്താല്‍ മാത്രമേ കുളത്തിന്റെ സമീപത്തെങ്കിലും എത്താൻ സാധിക്കുകയുള്ളു. ഉറക്കത്തിൽ നടക്കുമ്പോൾ ഇതിൽ ഏതിലെങ്കിലും തട്ടിത്തടഞ്ഞ് കുട്ടി വീഴാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കൃപാ ഭവന്റെ വിപുലമായ സ്വാധീനമുപയോഗിച്ച്‌ അന്വേഷണം തടയപ്പെട്ട് കേസ് അട്ടിമറിച്ചതായി ആരോപണമുയർന്നിരുന്നു. റീ ഇൻക്വസ്റ്റ് (പ്രേത വിചാരണ) നടത്തിയപ്പോഴാണ് ഇതുസംബന്ധിച്ച പല കാര്യങ്ങളും സി ബി ഐയ്ക്ക് മനസിലായത്. ഈ കേസിലാണ് ഇപ്പോൾ സുപ്രധാന വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

shortlink

Post Your Comments


Back to top button