KeralaLatest NewsNews

ബിജെപിയിലേക്കുള്ള യാത്രയോ ? നിലപാട് വ്യക്തമാക്കി വിജയന്‍ തോമസ്

ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസിന്റെ മുഖ്യ ശത്രുക്കളാണ്

തിരുവനന്തപുരം : ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസിന്റെ മുഖ്യ ശത്രുക്കളാണെന്ന് വിജയന്‍ തോമസ്. ഇന്നലെ കെപിസിസി ജനറല്‍ സെക്രട്ടറി പദവി രാജിവെച്ച വിജയന്‍ തോമസ് മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്ത് എത്തിയത്.

പാര്‍ട്ടിയുമായുളള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് കോണ്‍ഗ്രസിന്റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്യും. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസിന്റെ മുഖ്യ ശത്രുക്കളാണ്. ഇരു പാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികളാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമാണ് തന്റെ രാജി. സിപിഎം സൈബര്‍ പോരാളികള്‍ ഇതിനെ ബിജെപിലേക്കുളള യാത്രയായി പ്രചരിപ്പിച്ചു. ഇത് ലജ്ജാവഹവും ജനാധിപത്യ മര്യാദയില്ലാത്തതുമാണെന്നും വിജയന്‍ തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button