കേരളത്തിൽ ഇടതോ, വലതോ? ഈ ഒരു ചോദ്യത്തിൽ നിന്നും ബിജെപിക്ക് എത്ര കിട്ടി? എന്നൊരു ചോദ്യത്തിലേക്കുള്ള വളർച്ച പ്രശംസനീയമാണ്. വെറും 2 ലക്ഷത്തിനടുത്ത് വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇന്ന് 32 ലക്ഷത്തിലധികം വോട്ട് നേടാനായിട്ടുണ്ടെങ്കിൽ ആ മാറ്റം അത്ര നിസാരമായി തള്ളിക്കളയേണ്ടതില്ല. ഈ വളർച്ചയുടെ കാരണമെന്തെന്ന് അന്വേഷിച്ചിറങ്ങുന്നവർ മറ്റൊന്ന് കൂടെ അന്വേഷിക്കുന്നു, ആരാണ് തളർന്നത്? ഇടതോ വലതോ? അതിനും ഉത്തരമുണ്ട്.
കേരളത്തിൽ ഒന്നുമല്ലാതിരുന്ന സ്ഥാനത്ത് നിന്നുമാണ് ബിജെപി കുതിച്ച് കയറിയത്. പടിപടിയായുള്ള കയറ്റമായിരുന്നു അത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67,813 വോട്ടുകള്‍ക്ക് നേമത്ത് ഒ. രാജഗോപാല്‍ എം.എല്‍യായി ജയിച്ച് കയറിയപ്പോൾ ഞെട്ടിയത് ഇടതിൻ്റെ മാത്രം ക്യാമ്പല്ല, വലതിൻ്റേത് കൂടിയായിരുന്നു. കേരള ചരിത്രത്തിൽ ആദ്യമായി ഒരു സീറ്റ് തുറന്ന ബിജെപി അത് ആഘോഷിക്കുകയും ചെയ്തു. സി.പി.എമ്മും,കോണ്‍ഗ്രസ്സും ഭയക്കുന്ന രീതിയിലേക്ക് വളരാൻ ബിജെപി ശക്തിക്കൊപ്പം ബുദ്ധിയും പ്രയോഗിച്ചു.
Also Read:ബി.ജെ.പി-എ.ഐ.ഡി.എം.കെ സഖ്യം വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും
പാലക്കാട്ടെ ഏക ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പാലിറ്റിയില്‍ തുടങ്ങി പല പഞ്ചായത്തുകളും ബിജെപി കരസ്ഥമാക്കി. എറണാകുളത്തെ മഹിളാ കോണ്‍ഗ്രസ്സ് നേതാവ് പോലും വിജയ യാത്ര വന്നപ്പോള്‍ ബി.ജെ.പിയിലേക്ക് ചാടിയിറങ്ങിയത് വെറുതേയാണെന്ന് കരുതണ്ട. പിന്നാലെ, പന്തളം പ്രതാപനും ബിജെപിയിലേക്ക് ചേക്കേറി. ഇതോടെ, കോൺഗ്രസ് ക്യാമ്പ് അക്ഷരാർത്ഥത്തിൽ അപകടം തിരിച്ചറിഞ്ഞു. ചാട്ടവും മറുചാട്ടവും പുത്തരിയല്ലാത്ത കോണ്‍ഗ്രസിന് ആദ്യമായി ദയനീയതയുടെ മുഖം മൂടി അണിയേണ്ടി വന്നു. അടച്ചുറപ്പില്ലാത്ത വീട്ടിൽ എത്രനാൾ ഒരാൾ താമസിക്കും എന്ന സാമാന്യബോധം മാത്രം മതി ഈ സംഭവങ്ങളുടെ പിന്നിലെ കാരണമെന്തെന്ന് മനസിലാക്കാൻ.
ബി.ജെ.പിയുടെ താരനിരയെ സി.പി.എമ്മും കോണ്‍ഗ്രസും ഭയക്കുന്നുവെന്നത് തന്നെയാണ് സത്യം. ജേക്കബ് തോമസും സെൻകുമാറും പോയപ്പോഴും അതിനെ പുച്ഛച്ചിരിയിൽ തള്ളിക്കളഞ്ഞ പിണറായി വിജയൻ അടക്കമുള്ളവർ പക്ഷേ, ഭയന്നത് ഇ ശ്രീധരൻ്റെ പ്രഖ്യാപനത്തെയാണ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ വി ബാലകൃഷ്ണന്‍ ഹോട്ടല്‍ വ്യവസായി എസ് രാജശേഖരന്‍ നായര്‍, ഭാര്യയും ചലച്ചിത്ര നടിയുമായ രാധ, സംവിധായകന്‍ ബാലു കിരിയത്ത് തുടങ്ങിയവരെല്ലാം ബി.ജെ.പിയിലേക്ക് എത്തിയത് മറ്റ് മുന്നണികളെ ഞെട്ടിച്ചിരിക്കുന്നു.
Also Read:പറവൂരില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ഇതരസംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ
ഇ.ശ്രീധരനെ എവിടെ ബി.ജെ.പി മത്സരിക്കാന്‍ നിര്‍ത്തിയാലും അവിടെ ശക്തമായൊരു മത്സരം സി.പി.എമ്മിന് നേരിടേണ്ടി വരും. ആ ബോധ്യം സി പി എമ്മിനുണ്ട്, കോൺഗ്രസിന് ഇല്ലെങ്കിലും. സി പി എമ്മും കോൺഗ്രസും തെരഞ്ഞെടുപ്പിന് തയ്യാറായപ്പോൾ ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിൻ്റെ തിരക്കിലായിരുന്നു. 2,129,726 വോട്ടാണ് സംസ്ഥാനത്താകെ 2016 ലെ തിരഞ്ഞെടുപ്പില്‍ കിട്ടിയത് അതായത് തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത ആകെ വോട്ടിന്റെ 10.6 ശതമാനം. ആ സ്ഥാനത്ത് ഇന്നത് 32 ലക്ഷത്തിലും അധികമായി മാറിയിരിക്കുന്നു.
Post Your Comments