കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാരില്‍ കോവിഡ് വാക്സിന് എടുത്തവരെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീല്നിന്ന് ഒഴിവാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതായി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ബുതൈന അല്‍ മുദഫ് അറിയിച്ചു. കുവൈറ്റ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പഠനങ്ങള്‍ കുവൈറ്റ് അധികൃതര്‍ നിരീക്ഷിച്ച് വരികയാണെന്നും ബുതൈന അല്‍ മുദഫ് വ്യക്തമാക്കി.
Post Your Comments