ബംഗളൂരു: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ അതിഥി മന്ദിരത്തിനായി(യാത്രി നിവാസ്) പത്തുകോടി രൂപ വകയിരുത്തി കര്‍ണാടക സര്‍ക്കാര്‍. തിങ്കളാഴ്ച എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ പ്രഖ്യാപനം നടത്തിയത്. കര്‍ണാടകയില്‍നിന്ന് അയോധ്യ സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്കായി യാത്രി നിവാസ് പണിയുമെന്ന് ധനവകുപ്പുകൂടി കൈകാര്യം ചെയ്യുന്ന യദ്യൂരപ്പ അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ പശ്ചാത്തലത്തിലാണ് 2021-22 ബജറ്റില്‍ പണം അനുവദിച്ചത്. അതിഥി മന്ദിരത്തിന്റെ നിര്‍മാണത്തിനായി അഞ്ചേക്കര്‍ ഭൂമി നല്‍കാമെന്ന് യുപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
തിരുപ്പതി പോലുള്ള തീര്‍ഥാടക കേന്ദ്രങ്ങളില്‍ സമാനരീതിയില്‍ കര്‍ണാടക സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ നടത്തുന്നുണ്ട്. വീരശൈവ ലിംഗായത്ത് കമ്മ്യൂണിറ്റി ബോര്‍ഡിന് യദ്യൂരപ്പ 500 കോടി രൂപ അനുവദിച്ചു. ഇതില്‍ 100 കോടി ഇതിനോടകം നല്‍കിയിട്ടുണ്ട്.
Post Your Comments