Latest NewsIndiaNews

പ്രായപൂർത്തിയാകാത്ത കുട്ടികളെ പോൺ ദൃശ്യങ്ങൾ കാണാൻ നിർബന്ധിച്ച 68 കാരൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ചോക്ലേറ്റുകള്‍ നല്‍കി പോണ്‍ ചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ 68 കാരന്‍ അറസ്റ്റിലായി. ചെന്നൈയിലാണ് ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്.

പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടി അമ്മയോട് കാര്യം പറഞ്ഞതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. ചോക്ലേറ്റ് നല്‍കിയതിനു ശേഷം കുട്ടികളെ പോണ്‍ ചിത്രങ്ങള്‍ കാണിക്കുന്നതായാണ് പരാതി. പെണ്‍കുട്ടി വിവരം പറഞ്ഞതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇയാളുടെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതി നല്‍കിയിരിക്കുന്നത്. എല്ലൂര്‍ സ്വദേശിയായ പുഷ്പരാജ് എന്നയാള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മകള്‍ക്ക് ഇയാള്‍ ചോക്ലേറ്റ് നല്‍കുകയും മൊബൈല്‍ ഫോണ്‍ കളിക്കാനും നല്‍കിയതായി സ്ത്രീയുടെ പരാതിയില്‍ പറയുന്നു.
ഇയാളുടെ ഫോണിലുണ്ടായിരുന്ന പോണ്‍ വീഡിയോസ് കാണാന്‍ പന്ത്രണ്ട് വയസ്സുള്ള മകളെ നിര്‍ബന്ധിച്ചെന്നാണ് അമ്മയുടെ പരാതി. മകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Also Read:ബി.ജെ.പി-എ.ഐ.ഡി.എം.കെ സഖ്യം വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും

സംഭവത്തെ കുറിച്ച്‌ മകള്‍ പറഞ്ഞതോടെ ഇയാളുടെ ഫോണ്‍ സ്ത്രീ പരിശോധിച്ചിരുന്നു. ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉള്ളതായും കണ്ടെത്തി. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീയുടെ പരാതിയില്‍ പുഷ്പരാജിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.
ഐടി ആക്ടിന് പുറമേ, പോക്സോ നിയമപ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ കുട്ടികളോട് ഇയാള്‍ ഇതേ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. മൂന്നോളം കുട്ടികള്‍ക്ക് ഇയാള്‍ മിഠായി നല്‍കുകയും ഫോണിലെ ദൃശ്യങ്ങള്‍ കാണിച്ചു എന്നുമാണ് കണ്ടെത്തല്‍.
ശനിയാഴ്ച്ചയാണ് പുഷ്പരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button