KeralaLatest NewsNews

ഐ ഫോണ്‍ വിവാദം അടഞ്ഞ അധ്യായം, അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം

തിരുവനന്തപുരം : ഐ ഫോണ്‍ ആര് വാങ്ങിയെന്നത് സര്‍ക്കാരുമായി ബന്ധമുള്ള കാര്യമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും ഐ ഫോണ്‍ വിവാദം യുഡിഎഫിന് ബൂമറാങ്ങാകുമെന്നും എളമരം കരീം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എളമരം കരീം ഇക്കാര്യം പറഞ്ഞത്.

പി ജയരാജനും ജി സുധാകരനും വേണ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നതില്‍ അസ്വാഭാവികതയില്ല. പ്രിയപ്പെട്ട നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത് കാര്യമാക്കേണ്ടെന്നും എളമരം കരീം പ്രതികരിച്ചു. ഐ ഫോണ്‍ വിവാദം അടഞ്ഞ അധ്യായമാണ്. കുറ്റ്യാടിയിലെ പ്രതിഷേധവും സ്വാഭാവികം മാത്രമാണെന്നും എളമരം കരീം വ്യക്തമാക്കി.

Read Also : രാമക്ഷേത്രത്തിന് 13 കോടി നൽകി മലയാളികൾ; എതിർത്തവരുടേത് വെറും പ്രഹസനങ്ങൾ മാത്രം!

മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, ചോദ്യം ചെയ്യുന്ന വേളയിലാണ് സ്വപ്‌ന ഈ മൊഴി നല്‍കുന്നത്. ഈ മൂന്നു മാസവും ഒരു തെളിവ് ശേഖരിക്കാനോ ആരെയും ചോദ്യം ചെയ്യാനോ അന്വേഷണ ഏജന്‍സികള്‍ക്കായില്ല. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം.  കേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തിലാണ് രാജ്യം മുഴുവൻ പെരുമാറുന്നതെന്നും എളമരം കരീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button