രാമക്ഷേത്ര നിര്‍മാണത്തിനായി വീടു തോറും കയറിയിറങ്ങിയുള്ള ധനസമാഹരണം അവസാനിപ്പിച്ച് ട്രസ്റ്റ്. സംഭാവനയിൽ ഇതുവരെ ലഭിച്ചത് 2500 കോടി രൂപയെന്ന് കണക്കുകൾ. ക്ഷേത്ര നിര്‍മാണത്തിനായി കേരളത്തില്‍ നിന്ന് സംഭാവനയായി ലഭിച്ചത് പതിമൂന്ന് കോടി രൂപയാണ്. ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത്ത് റായ് ആണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്നാണ്.
തമിഴ്‌നാട്ടില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചത്. തമിഴ്നാട്ടില്‍ സംഭാവന സ്വീകരിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെന്നും ചമ്ബത്ത് റായ് പറഞ്ഞു. മാര്‍ച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോള്‍ പുറത്ത് വിട്ടത്. അന്തിമ റിപ്പോർട്ട് തയ്യാറാകുന്നതേ ഉള്ളു.
Also Read:ബിഡിജെഎസിന്റെ ആവശ്യം 32 സീറ്റും വെച്ചുമാറ്റവും : നേതൃത്വത്തിന്റെ നിലപാട് ഇങ്ങനെ
വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി ട്രസ്റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ലഭിച്ച ഭൂമിയുടെ സമീപത്തുള്ള ചില ഭൂമിയും പണം നല്‍കി വാങ്ങാന്‍ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 7285 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം കൂടി വാങ്ങിയിരുന്നു. ക്ഷേത്ര നിര്‍മാണത്തിന് കോടതി അനുവദിച്ച് നല്‍കിയ 70 ഏക്കറിനോട് ചേര്‍ന്ന പ്രദേശമായിരുന്നു വാങ്ങിയത്. സ്ഥലത്തിന്റെ ഉടമയ്ക്ക് ഒരു കോടി രൂപയോളം നല്‍കിയാണ് സ്ഥലം വാങ്ങിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെയാണ് മറ്റ് ചില സ്ഥലങ്ങൾ കൂടി വാങ്ങാമെന്ന തീരുമാനത്തിലേക്ക് ട്രസ്റ്റ് നീങ്ങിയത്. മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത്ത് റായ് അറിയിച്ചു.
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുളള സ്ഥലം 70 ഏക്കറില്‍ നിന്ന് 107 ഏക്കറായി വികസിപ്പിക്കാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. പ്രധാന ക്ഷേത്രം അഞ്ചേക്കറോളം സ്ഥലത്ത് നിര്‍മ്മിക്കുമ്പോള്‍ ബാക്കിയുളള ഭൂമിയില്‍ 100 ഏക്കറോളം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. മ്യൂസിയങ്ങള്‍, ലൈബ്രറി, യജ്ഞശാല, രാമന്റെ ജീവിതത്തിന്റെ വിവിധ എപ്പിസോഡുകള്‍ ചിത്രീകരിക്കുന്ന ചിത്രഗാലറി എന്നിവ രാമക്ഷേത്രവളപ്പില്‍ നിര്‍മിക്കും.
Post Your Comments