Latest NewsNewsIndiaCrime

73കാരന് വിവാഹ വാഗ്​ദാനം നൽകി യുവതി തട്ടിയെടുത്തത് 1.3 കോടി

മുംബൈ: സാമ്പത്തിക ഇടപാട്​ സ്​ഥാപനത്തിൽ ജോലി ചെയ്യുന്ന 73 കാരനെ വിവാഹ വാഗ്​ദാനം നൽകി യുവതി കബളിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നു. വിവാഹം കഴിക്കാമെന്നും വാർദ്ധക്യത്തിൽ പരിപാലിക്കുമെന്നും വാഗ്ദാനം ചെയ്ത് ശാലിനി സിങ്​ 1.3 കോടി തട്ടിയെടുത്തതായാണ്​ പരാതിയിൽ പറഞ്ഞിരിക്കുന്നത്​. മുംബൈയിലെ മാലഡ്​, മാൽവാനി സ്വദേശിയായ ജെറോൺ ഡിസൂസ എന്നയാളാണ്​ അന്ധേരി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്​. സംഭവത്തിൽ കേസ്​ രജിസ്റ്റർചെയ്​തതായി പൊലീസ്​ പറയുകയുണ്ടായി. സംഭവത്തെകുറിച്ച്​ പോലീസ് പറയുന്നത് ഇങ്ങനെ​:

 

2010ൽ ഡിസൂസ സാന്താക്രൂസ്​ വിമാനത്താവളത്തിന് സമീപമുള്ള തന്‍റെ കുടുംബസ്വത്ത്​ വിറ്റിരുന്നു. ഇതിലൂടെ രണ്ട് കോടി രൂപ ലഭിക്കുകയുണ്ടായി. പിന്നീട്​ ഈ പണം ശാലിനി ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കിൽ നാല് സ്ഥിര നിക്ഷേപങ്ങളായി ഇടുകയായിരുന്നു ഉണ്ടായത്. ഇതിനിടെ ഡിസൂസയുമായി ചങ്ങാത്തം കൂടിയ ശാലിനി വിവാഹം കഴിക്കാമെന്നും വാർദ്ധക്യത്തിൽ പരിപാലിക്കുമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു ഉണ്ടായത്. കഴിഞ്ഞ വർഷം ബിസിനസ്സ് ആരംഭിക്കുന്നതിനെന്ന്​ പറഞ്ഞ്​​ ശാലിനിയുടെ അകൗണ്ടിലേക്ക്​ 1.3 കോടി കൈമാറി. ബിസിനസിലെ ലാഭം പങ്കുവയ്​ക്കാമെന്നായിരുന്നു ഇവരുടെ വാഗ്​ദാനം.

എന്നാൽ അതേസമയം പണം ലഭിച്ചശേഷം ശാലിനി ഡിസൂസയുമായുള്ള ബന്ധം വിച്ഛേദിക്കുകയും പണവുമായി തന്‍റെ ഗ്രാമത്തിലേക്ക് കടന്നുകളഞ്ഞതായും മറ്റൊരാളെ വിവാഹം കഴിച്ചതായും പൊലീസ്​ പറഞ്ഞു. 2020ഡിസംബറിൽ ഇതുസംബന്ധിച്ച്​ പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷം ഇപ്പോഴാണ്​ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button