COVID 19Latest NewsSaudi ArabiaGulf

സൗദിയിൽ ഇന്ന് 357 പേര്‍ക്ക് കോവിഡ്

റിയാദ്: സൗദിയില്‍ ഇന്ന് 357 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ 314 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേര്‍ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 379831 ആയി ഉയർന്നു. ഇതില്‍ 370614 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. ആകെ മരണസംഖ്യ 6528 ആയി ഉയർന്നു.

2689 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 505 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 188, മക്ക 54, കിഴക്കന്‍ പ്രവിശ്യ 51, അല്‍ഖസീം 20, മദീന 13, വടക്കന്‍ അതിര്‍ത്തി മേഖല 8, അസീര്‍ 6, ഹായില്‍ 5, അല്‍ജൗഫ് 4, തബൂക്ക് 4, ജീസാന്‍ 2, അല്‍ബാഹ 1, നജ്‌റാന്‍ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button