കേരളം അഭിമാനപൂർവ്വം ഉയർത്തിക്കാട്ടുന്ന പദ്ധതിയുടെ പിന്നിൽ അക്ഷീണം പ്രവർത്തിച്ച ഇ. ശ്രീധരനെ
മുഖ്യമന്ത്രി മറന്നെങ്കിലും സന്ദേഹത്തെ അഭിനന്ദിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കിയതിനാണ് ഇ. ശ്രീധരനെ സുധാകരൻ അഭിനന്ദിച്ചത്. ഡി.എം.ആർ.സി, ഊരാളുങ്കൽ സൊസൈറ്റി, ഇ ശ്രീധരൻ എന്നീ കൂട്ടായ്മകളുടെ വിജയമാണ് പാലാരിവട്ടം പാലമെന്നും. നാടിന്റെ വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഇ. ശ്രീധരനെ മനപൂർവ്വം അവഗണിച്ചതിന് പിന്നാലെയാണ് സുധാകരൻ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചത്. ഒരു വർഷത്തിലധികം സമയം നിർമ്മാണത്തിന് വേണമെന്ന് കരുതിയ പാലത്തിന്റെ പണി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിച്ചതിന് മുഖ്യമന്ത്രി തൊഴിലാളികൾക്ക് നന്ദി പറഞ്ഞെങ്കിലും മേൽനോട്ടം വഹിച്ച ഇ. ശ്രീധരനെക്കുറിച്ച് മിണ്ടിയില്ല. മുഖ്യമന്ത്രിയുടെ അവഗണനയ്‌ക്കെതിരെ ജനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. അടുത്തിടെ ഇ ശ്രീധരൻ ബിജെപി യിൽ ചേർന്നതിലുള്ള അതൃപ്തിയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് പൊതുജനാഭിപ്രായം.
Post Your Comments