തിരുവനന്തപുരം: തവനൂരിൽ കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത. കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഫിറോസ് ഇടംപിടിച്ചു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസിനെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തു.
Also read:”പൊലീസിനെ ഭരിക്കുന്നത് ആരാണ്? ഒരു കള്ളക്കടത്തുകാരന്‍ തലവനായുള്ള സര്‍ക്കാരോ?”- സനല്‍കുമാര്‍ ശശിധരന്‍
ഫിറോസിൻ്റെ ചാരിറ്റി പ്രവർത്തനം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് തീരുമാനം. മുസ്‌ലിം ലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസിനെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, മത്സരിക്കാന്‍ ഫിറോസ് സന്നദ്ധത അറിയിച്ചിരുന്നു.
കഴിഞ്ഞ രണ്ട് തവണ ജലീല്‍ ജയിച്ച മണ്ഡലമാണിത്. എന്നാല്‍ ഇത്തവണ എങ്ങനെയും മണ്ഡലം പിടിച്ചെടുക്കണം എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് മത്സരത്തിനിറങ്ങുന്നത്. അതിൻ്റെ ഫലമായാണ് ഫിറോസിനെ പരിഗണിക്കുന്നതെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് ഫിറോസ് വെളിപ്പെടുത്തിയതോടെ യു ഡി എഫിന് കാര്യങ്ങൾ എളുപ്പമായി.
Post Your Comments