ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുകയാണ്. തുടർ ഭരണ ഇടതുപക്ഷം. എന്നാൽ ചില വിവാദങ്ങൾ സർക്കാരിന് തലവേദന ആകുന്നുണ്ട്. കിഫ്ബിക്കെതിരായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്ത് തളളി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ സുനില്‍ അറോറ.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ രാഷ്ട്രീയ താത്പര്യപ്രകാരമാണ് ഇ ഡി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചത്. എന്നാല്‍ കേന്ദ്ര അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് സുനില്‍ അറോറ വ്യക്തമാക്കി.
read also:രണ്ടുദിവസം പണിമുടക്കുമായി ജീവനക്കാർ ; തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി
”കേരളത്തിലെ അന്വേഷണം മാര്‍ച്ച് മുതല്‍ നടക്കുന്നതാണ്. തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളില്‍ ഇടപെടാനാകില്ല”- സുനില്‍ അറോറ വ്യക്തമാക്കി.
അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്നും ഇതിനെതിരെ കമ്മിഷന്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.
Post Your Comments