Latest NewsCinemaMollywoodNews

പ്രവാസജീവിതത്തിൻ്റെ വേറിട്ട സഞ്ചാരവുമായി ‘ദേരഡയറീസ്’; ഒടിടി റിലീസിനൊരുങ്ങുന്നു

പൂർണമായും യുഎഇയിൽ ചിത്രീകരിച്ച മലയാള ചിത്രം ‘ദേരഡയറീസ്’ ഒടിടി റിലീസിനൊരുങ്ങുന്നു. എം ജെ എസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനുവേണ്ടി മധു കറുവത്ത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുഷ്ത്താഖ് റഹ്മാൻ കരിയാടനാണ് . ചിത്രം മാർച്ച് 19ന് പ്രദർശനത്തിനെത്തും. അഞ്ചാം പാതിരാ, ഈട തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അബു നായകനായെത്തുന്ന ആദ്യ സിനിമയാണ് ദേരഡയറീസ്.

യുഎഇയിൽ നാലു പതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച യൂസഫ് എന്ന അറുപതുകാരൻ, അറിഞ്ഞോ അറിയാതെയോ നിരവധി വൃക്തികളിൽ ചെലുത്തിയ സ്വാധീനം വ്യത്യസ്ത രീതികളിൽ അവതരിപ്പിക്കുന്ന സിനിമയാണ് ദേരഡയറീസ്. കണ്ടുമടുത്ത പ്രവാസത്തിന്റെയും ഗൾഫിന്റെയും കഥകളിൽ നിന്നുള്ള വേറിട്ട സഞ്ചാരം കൂടിയാണ് സിനിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button