Latest NewsIndiaNews

തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പശ്ചിമ ബംഗാൾ മറ്റൊരു കശ്മീരാകും; സുവേന്ദു അധികാരി

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസിനെ വിമർശിച്ച് ബി.ജെ.പി. നേതാവ് സുവേന്ദു അധികാരി. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പശ്ചിമ ബംഗാൾ മറ്റൊരു കശ്മീര്‍ ആകുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ബെഹാലയിലെ മുചിപാടയിൽ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും ആയിരുന്ന സുവേന്ദു ഡിസംബറിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നന്ദിഗ്രാം മണ്ഡലത്തില്‍ മമതാ ബാനര്‍ജിക്കെതിരെ ബി.ജെ.പി. കളത്തിലിറക്കിയിരിക്കുന്നതും സുവേന്ദുവിനെയാണ്. 2016ല്‍ നന്ദിഗ്രാമില്‍നിന്നാണ് സുവേന്ദു നിയമസഭയിലെത്തിയത്.

Read Also : തിക്കിത്തിരക്കി സ്വർണ്ണം കുഴിച്ചെടുത്ത് നാട്ടുകാർ : സ്വർണ്ണമലയിൽ ഖനനം നിരോധിച്ച് സർക്കാർ, വൈറലായി വീഡിയോ

ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ പ്രശംസിക്കുന്ന പരാമര്‍ശങ്ങളും സുവേന്ദു പ്രസംഗത്തില്‍ നടത്തി. ശ്യാമപ്രസാദ് മുഖര്‍ജി ഇല്ലായിരുന്നുവെങ്കില്‍ ഈ രാജ്യം ഒരു ഇസ്ലാമിക രാജ്യമാകുമായിരുന്നു. നമുക്ക് ബംഗ്ലാദേശില്‍ ജീവിക്കേണ്ടി വരുമായിരുന്നു എന്നും സുവേന്ദു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button