തിരുവനന്തപുരം : യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളില്‍ ഒന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചതായി ശാസ്ത്രീയമായ കണ്ടെത്തല്‍. എഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. ഈ മാസം പത്തിന് കൊച്ചി കസ്റ്റംസ് ഓഫീസിലെത്താന്‍ വിനോദിനി കോടിയേരിയ്ക്ക് നോട്ടീസ് നല്‍കി.
ലൈഫ് മിഷന്‍ കോഴകളിലൊന്നായ ഐഫോണുമായി ബന്ധപ്പെട്ടെ അന്വേഷണമാണ് കസ്റ്റംസിനെ വിനോദിനിയില്‍ എത്തിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിനായി സ്വപ്ന സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം ആറ് ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയത്. ഇതില്‍ അഞ്ച് പേരേയും കണ്ടെത്തിയിരുന്നു. ആറാമത് ആള്‍ ആരാണെന്ന് അന്വേഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ഈ ഫോണ്‍ വളരെകാലം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഫോണാണ് ഇത്. വാങ്ങിയ ഫോണുകളില്‍ എറ്റവും വിലകൂടിയതാണ് ഇത്. 1.13 ലക്ഷം രൂപയായിരുന്നു ഈ മോബൈലിന്റെ വില. ഐഎംഇഐ നമ്പര്‍ വഴി കസ്റ്റംസ് സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണില്‍ നിന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വിനോദിനി വിളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഐഫോണ്‍ ഉപയോഗം വിനോദിനി നിര്‍ത്തിയെന്നും കണ്ടെത്തി.
read also: സ്വപ്നയുടെ രഹസ്യ മൊഴി: സ്വർണക്കടത്തു കേസിൽ അഭിഭാഷകയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകള്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്നിങ്ങനെ പല പ്രമുഖര്‍ക്കും ലഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്തിക്ക് അതിന്റെ പങ്ക് ലഭിച്ചു എന്നത് സിപിഎമ്മിനേയും സര്‍ക്കാരിനേയും ഒരേപോലെ പ്രതിരോധത്തിലാക്കും.
Post Your Comments