Latest NewsKeralaNewsIndia

‘കളി ഇങ്ങോട്ട് വേണ്ട, ഭയപ്പെടില്ല’; ഭീഷണിപ്പെടുത്തിയ എല്‍ഡിഎഫിനോട് കസ്‌റ്റംസ് കമ്മീഷണറുടെ മറുപടി, സംഭവിക്കുന്നതെന്ത്?

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി കസ്‌റ്റംസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി കോടതിയില്‍ നല്‍കിയതോടെ ഇടത് മുന്നണിയും കസ്‌റ്റംസും തമ്മില്‍ പരസ്യമായ പോര്‍വിളി. കസ്‌റ്റംസിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്‌ നടത്തി. റിപ്പോർട്ട് സമർപ്പിച്ച കസ്റ്റംസിനെ ഭീഷണിപ്പെടുത്തി എൽഡിഎഫ്.

Also Read:ബിൽബാവോയ്ക്ക് ചരിത്രനേട്ടം; സ്പാനിഷ് കപ്പ് ഫൈനലിൽ

എല്‍ഡിഎഫിന്റെ ഭീഷണി വിലപ്പോവില്ലെന്ന് കാണിച്ച്‌ കസ്‌റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു. എല്‍ഡിഎഫിന്റെ മേഖലാ ഓഫീസ് മാര്‍ച്ച്‌ പോസ്‌റ്റര്‍ പങ്കുവച്ചാണ് പോസ്‌റ്റ്. ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായും എന്നാല്‍ ആ ഭീഷണി വിലപ്പോവില്ലെന്നുമാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്.

അതേസമയം കസ്‌റ്റംസ് വേട്ടയാടുന്നുവെന്ന സിപിഎം വാദം ബാലിശമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു. സ്വപ്നയുടെ മൊഴിയെന്ന പേരിൽ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് അപവാദമാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയ ആരോപണങ്ങളാണെന്നും സി പി എം വാദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button