കൊൽക്കത്ത : ബിജെപിയുടെ മഹാറാലിയിൽ വേദി പങ്കിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ബോളിവുഡ് നടന്മാരും. നടന്മാരായ അക്ഷയ് കുമാറും ,മിഥുൻ ചക്രവർത്തിയുമാണ് വേദി പങ്കിടുന്നത്. കർഷക നിയമത്തിന് പിന്തുണയുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മോദി പങ്കെടുക്കുന്ന റാലിയിൽ അക്ഷയ് കുമാർ പങ്കെടുക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പലപരിപാടികളിലും സജീവപങ്കാളിയാണ് അക്ഷയ് കുമാർ. ശൗചാലയങ്ങളുടെ ബോധവത്കരണവുമായി നടന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മോദിയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതമാണെന്ന് അക്ഷയ്കുമാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Read Also : ഇപ്പോള്‍ പൊട്ടിയത് നനഞ്ഞ പടക്കം, ഇനി എല്ലാവരേയും ഞെട്ടിച്ച് ഒരു വലിയ പടക്കം പൊട്ടാനുണ്ട്
കാർഷിക നിയമത്തിന്റെ പേരിൽ വിദേശ ആക്ടിവിസ്റ്റുകൾ ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയപ്പോൾ സർക്കാരിനും, നിയമത്തിനും പിന്തുണ പ്രഖ്യാപിച്ച് അക്ഷയ് കുമാർ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു .
Post Your Comments