Latest NewsIndiaNewsCrime

മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച്, കഴുത്തറുത്ത് കൊന്ന് ഭർത്താവ്

മുംബൈ : മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. മുംബൈയിലെ ശിര്‍ദി നഗറിലാണ് സംഭവം. സംഭവത്തില്‍ മുപ്പത്തിയഞ്ചുകാരനായ രൂപേഷ് ശ്യാംറാവു മോറയെ പൊലീസ് അറസ്റ്റ് ചെയ്തു.

മുപ്പതുകാരി വനിതയാണ് കൊല്ലപ്പെട്ടത്. എട്ട് വര്‍ഷം മുമ്പാണ് രൂപേഷും വനിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. രൂപേഷിന്റെ മദ്യപാനത്തെ തുടര്‍ന്ന് വീട്ടില്‍ കലഹം പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

Read Also :   ആകെ മരണം 4271, സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ബുധാനാഴ്ച മദ്യപിച്ച് വീട്ടിലെത്തിയ രൂപേഷ് വീണ്ടും മദ്യപിക്കാനായി ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ യുവതി തയ്യാറായില്ല. ഇതോടെ ഇരുവരും വഴക്കിട്ടു. വഴക്കിനിടെ കത്തിക്കൊണ്ട് കഴുത്തറുക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറാതെ ചുറ്റികയെടുത്ത് തലക്കടിച്ചെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷം ഇയാള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ നിന്നും രക്ഷപ്പെടുന്നതിന് മുമ്പ് അയല്‍വാസിയെ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കാര്യവും രൂപേഷ് പറഞ്ഞു.അയല്‍വാസികളാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button