Latest NewsKeralaNews

കേരളം തിരിച്ചുപിടിക്കുമെന്നുറപ്പിച്ച് കോണ്‍ഗ്രസ്, കരുക്കള്‍ നീക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് കേരളത്തിലും ആസാമിലും ഭരണം ഉറപ്പാണെന്ന് ഹൈക്കമാന്‍ഡ് നിഗമനം. ഈ രണ്ടിടത്തും ഗംഭീര പ്രചാരണമാണ് കോണ്‍ഗ്രസ് നയിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസിന്റെ തീവ്രമായ പ്രചാരണം അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഭരണിലെത്താന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ പരമാവധി കരുത്ത് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ബംഗാളിലും തമിഴ്നാട്ടിലും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ വേണ്ട കാര്യങ്ങളും കോണ്‍ഗ്രസ് സ്വീകരിക്കും.

Read Also : തന്നെ സ്ഥാനാര്‍ത്ഥിയോ മന്ത്രിയോ ആക്കാന്‍ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല, മലക്കംമറിഞ്ഞ് മന്ത്രി തോമസ് ഐസക്

അതേസമയം പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് കോണ്‍ഗ്രസിന്റെ സ്റ്റാറുകള്‍. ഇവരാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചുക്കാന്‍ പിടിക്കുക. പ്രിയങ്ക ഗാന്ധി ആസാമിലെ പ്രചാരണത്തില്‍ സജീവമാകും. അതോടൊപ്പം രാഹുല്‍ കേരളത്തിലെ കാര്യങ്ങളിലും ശ്രദ്ധിക്കും.

രാഹുല്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടപ്പാക്കി വരുന്നത്. ഗ്രൂപ്പ് വ്യത്യാസം മാറ്റിവെച്ച്, ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ പ്രചാരണത്തില്‍ സജീവമായി ഇടപെടാന്‍ ഒരുക്കമാണെന്ന് സംസ്ഥാന നേതൃത്വത്തെ രാഹുല്‍ അറിയിച്ചിട്ടുണ്ട്. ഈ ജയം കോണ്‍ഗ്രസിന് വളരെ നിര്‍ണായകവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button