തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ പ്രതി സന്തോഷ് ഈപ്പൻ നൽകിയ ഫോൺ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ഉപയോഗിച്ചെന്ന വാർത്തയോട് പ്രതികരിച്ച് ആനത്തലവട്ടം ആനന്ദൻ. കസ്റ്റംസ് വിളിച്ചെന്ന് കരുതി വിനോദിനി കോടിയേരി പ്രതിയാകണമെന്നില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റംസ് നീക്കത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നും ആനത്തലവട്ടം ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് കസ്റ്റംസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വാർത്തകൾ പ്രതീക്ഷിച്ചിരുന്നുവെന്നും ആനത്തലവട്ടം പറഞ്ഞു.
Also Read:ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂഡ് ബോംബ് ആക്രമണം; 6 പേര്‍ക്ക് പരിക്ക്
ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന.
വിനോദിനിയ്ക്ക് ഫോൺ എങ്ങനെ ലഭിച്ചെന്ന കാര്യം കസ്റ്റംസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. സന്തോഷ് ഈപ്പനെ വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ് പറയുന്നു. സ്വർണക്കടത്ത് കേസ് വിവാദമാകുന്നതുവരെ വിനോദിനി ഈ ഫോൺ ഉപയോഗിച്ചിരുന്നുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
Post Your Comments