CinemaMollywoodLatest NewsKeralaNewsEntertainment

പ്രൊഡ്യൂസർ ആന്റോ ജോസഫിന്റെ “മമ്മൂട്ടി ചിത്രം മാറ്റിവെച്ചു” ജീത്തു ജോസഫ് ഇല്ലുമിനാറ്റിയോ?

ഒ.ടി.ടി റിലീസ് ദിനം മുതല്‍ ദൃശ്യം 2 നെക്കുറിച്ചുള്ളവിലയിരുത്തലുകളും, ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാലിന്റെ കഥാപാത്രം ജോര്‍ജുകുട്ടിയും ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫും എല്ലാം ട്രോള്‍ ഗ്രൂപികളിലെ നിറസാന്നിധ്യമായി മാറി കഴിഞ്ഞിരുന്നു. ദിനം ചെല്ലുംതോറും ചർച്ചകളുടെ ആരവം കുറഞ്ഞു വരുകയായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപെട്ട് വീണ്ടും ദൃശ്യം 2 ട്രോളുകള്‍ നിറയുന്നു.

ദൃശ്യം 2ന്റെ തുടക്കത്തില്‍ മോഹൻലാലിന്റെ ജോര്‍ജുകുട്ടി, മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതിനെപ്പറ്റി സംസാരിക്കുന്നുണ്ട്. ‘മമ്മൂട്ടി ചിത്രം മാറ്റിവെച്ചു, നല്ല ഇനീഷ്യല്‍ കിട്ടുന്ന പടമായിരുന്നു’ എന്ന് ജോര്‍ജുകുട്ടി, മീനയുടെ കഥാപത്രമായ ഭാര്യ റാണിയോട് പറയുന്നു. ചിത്രത്തിന്റെ റീലീസ് മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ആന്റോ ജോസഫുമായി ഫോണില്‍ സംസാരിക്കുന്നതാണ് മോഹൻലാലിന്റെ ഇൻട്രോ സീൻ.

ഇപ്പോൾ മാര്‍ച്ച്‌ 4ന് റിലീസാകേണ്ടിയിരുന്ന മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുന്നു. കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം റിലീസിന് ഒരുങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. അതുകൊണ്ട് തന്നെ സിനിമാസ്വാദകർ ചിത്രത്തിനായി കാത്തിരിക്കുകയുമാണ്. ആന്റോ ജോസഫ് തന്നെയാണ് പ്രീസ്റ്റ് നിര്‍മ്മിക്കുന്നതും എന്നതാണ് സമാനത.
ഈ സമാനതകൾ ചൂണ്ടിക്കാട്ടി ഇല്ലുമിനാട്ടി പ്രയോഗവുമായി സോഷ്യൽ മീഡിയയി ദൃശ്യം 2 ട്രോളുകൾ സജീവമാകുകയാണ്. ദൃശ്യം 2ലെ രംഗങ്ങള്‍ ഉപയോഗിച്ച് ജീത്തു ജോസഫ് ഇലുമിനാറ്റിയാണെന്നും കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ അതുകൊണ്ടാണ് സാധിച്ചതെന്നുമൊക്കെയാണ് ട്രോളുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button