ജനീവ: ചൈനയെ സംരക്ഷിച്ച് ലോകാരോഗ്യ സംഘടന. ചൈനയുടെ കൊറണ ബാധയുടെ മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ലോകാരോഗ്യ സംഘടന. അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സംഘം വുഹാൻ സന്ദര്‍ശിച്ചത്. എന്നാൽ ലോകാരോഗ്യ സംഘടനുടെ സംഘത്തിന് സ്വതന്ത്രമായി യാത്രചെയ്യാനും പരിശോധന നടത്താനും സാധിച്ചില്ലെന്ന് അമേരിക്ക വാദിച്ചിരുന്നു.
വുഹാനിലെ ഒരു ലാബ് പരിശോധിച്ചിട്ടില്ലെന്ന സംശയം വിദഗ്ധ സമിതി ആരോപണവും നിലനില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് പരിശോധനാ റിപ്പോര്‍ട്ട് തല്ക്കാലം പരിശോധക്കേണ്ടതില്ലെന്ന നിലപാടുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. രണ്ട് പ്രമുഖ ശാസ്ത്രജ്ഞരാണ് ചൈനയില്‍ നടത്തിയ പരിശോധനയുടെ ഇടക്കാല റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പരിഗണി ക്കണമെന്നും വിശകലനം ചെയ്യണമെന്നും ആവശ്യപ്പെട്ടത്. ഈ ആവശ്യമാണ് തള്ളിയത്.
വുഹാനിലേക്ക് പീറ്റര്‍ ബെന്‍ എബാര്‍ക്കിന്റെ നേതൃത്വത്തിലെ സംഘമാണ് പരിശോധനയ്ക്കായി പോയത്. ലാബില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഏതെങ്കിലും മൃഗത്തില്‍നിന്നോ പക്ഷിയില്‍ നിന്നോ വ്യാപിച്ചതാണോ എന്നതിനും തെളിവില്ല. 2019ല്‍ ചൈനയില്‍ മൃഗങ്ങള്‍ക്കിടയില്‍ ഇത്തരം ഒരു വൈറസ് ബാധിച്ചിട്ടില്ലെന്നുമാണ് സംഘം പറയുന്നത്. തുടക്കത്തിലെ കണ്ടെത്തല്‍ ഏതെങ്കിലും ഇടനിലയായ മാദ്ധ്യമം വഴി വൈറസ് പടരാന്‍ സാദ്ധ്യതയുണ്ടോ എന്നതായിരുന്നു. അതിന് ഇനിയും സമയം വേണം. വുഹാനിലെ ലാബില്‍ നിന്നും ഒരു വൈറസ് പുറത്തുപോകാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്നുമാണ് പീറ്റര്‍ പറയുന്നത്.
Post Your Comments