ന്യൂഡല്‍ഹി: ഭരണാധികാരികൾക്ക് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറവീക്ക് ഗ്ലോഗബല്‍ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് പ്രധാനമന്ത്രി ഇന്ന് ഏറ്റുവാങ്ങും. കേംബ്രിഡ്ജ് എനര്‍ജി റിസേര്‍ച്ച് അസോസിയേറ്റ്‌സ് വീക്ക് പരിപാടിയും മോദി ഇന്ന് അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വൈകീട്ട് ഏഴ് മണിയോടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി നടക്കുക.
Read Also: ശബ്ദ പരിശോധന അനാവശ്യം; സിദ്ദീഖ് കാപ്പനെതിരെ കുരുക്ക് മുറുകുന്നു
1983 ല്‍ ഡോ. ഡാനിയല്‍ യെര്‍ഗിനാണ് വാര്‍ഷിക ഊര്‍ജ്ജ സമ്മേളനമായ സെറവീക്ക് സ്ഥാപിച്ചത്. മാര്‍ച്ച് 1 മുതല്‍ 5 വരെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചാണ് നടക്കുക. 2016 ലാണ് സെറവീക്ക് ഗ്ലോബല്‍ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ആരംഭിച്ചത്. ആഗോളതലത്തില്‍ ലോകത്തിന്റെ പരിസ്ഥിതി ഊര്‍ജ്ജ സമ്പത്തില്‍ പ്രതിബദ്ധത പുലര്‍ത്തുകയും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ പദ്ധതികളും പരിഹാരങ്ങള്‍ കണ്ടെത്താന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്നതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.
Post Your Comments