ന്യൂഡല്‍ഹി: ഊര്‍ജമേഖലയില്‍ ആണ്ടുതോറും നല്‍കുന്ന പ്രധാന പുരസ്‌കാരങ്ങളിലൊന്നയ ഗ്‌ളോബല്‍ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് ലീഡര്‍ഷിപ്പ് പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കേംബ്രിഡ്ജ് എനര്‍ജി റിസര്‍ച്ച് അസോസിയേറ്റ്സ് ആണ് ഈ പുരസ്കാരം നൽകുന്നത്. വെര്‍ച്വലായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പുരസ്‌കാര വിതരണച്ചടങ്ങുകള്‍ നടന്നത്.
ഊര്‍ജ പരിപാലനം, പരിസ്ഥിതി എന്നിവയോടുളള പ്രതിബദ്ധതയ്ക്കുള്ള ഈ പുരസ്‌കാരം പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാര്‍ക്കും സമര്‍പ്പിച്ചു. പരിസ്ഥിതിയെ പരിപാലിക്കുന്നതിന് വഴികാണിച്ച നമ്മുടെ ഭൂമിയുടെ മഹത്തായ പാരമ്പര്യത്തിന് ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. 38 മില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് എല്‍.ഇ.ഡി ബള്‍ബുകളുടെ ഉപയോഗത്തിലൂടെ കുറയ്ക്കാനായതായി അഭിപ്രായപ്പെട്ട മോദി 2024 ഓടെ 5000 കംപ്രസ്ട് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച് മാലിന്യത്തെ സമ്പത്താക്കിമാറ്റുമെന്നും പറഞ്ഞു.
ലോകം കായികക്ഷമതയിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ആരോഗ്യകരവും ജൈവവുമായ ഭക്ഷണത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവരികയാണ്. നമ്മുടെ സുഗന്ധവ്യഞ്ജനങ്ങള്‍, ആയുര്‍വേദ ഉത്പ്പന്നങ്ങള്‍ എന്നിവയിലൂടെ ഇന്ത്യ ഈ ആഗോള മാറ്റത്തിന് ഉള്‍പ്രേരകമാകുമെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. .
Post Your Comments