Latest NewsCinemaMollywoodNews

വണ്ണിൽ കാർക്കശ്യക്കാരനും കൗശലക്കാരനുമായ പ്രതിപക്ഷ നേതാവായി മുരളി ഗോപി

മമ്മൂട്ടി മുഖ്യമന്ത്രി കടക്കൽ ചന്ദ്രനെന്ന നായക കഥാപാത്രത്തിലെത്തുന്ന ‘വൺ’ എന്ന ചിത്രത്തിൽ പ്രതിപക്ഷ നേതാവായി മുരളി ഗോപി എത്തുന്നു. കാർക്കശ്യക്കാരനും കൗശലക്കാരനുമായ മരമ്പള്ളി ജയാനന്ദൻ എന്ന രാഷ്ട്രീയ നേതാവിനെയാണ് ചിത്രത്തിൽ മുരളി ഗോപി അവതരിപ്പിക്കുന്നത്. പൊളിറ്റിക്കൽ എന്റർടൈനർ സ്വഭാവമുള്ള വൺ സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് ശിവനാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മിയാണ് നിർമ്മാണം. ഗോപിസുന്ദർ സംഗീതവും രംഗനാഥ്‌ രവി സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. മമ്മൂട്ടിക്കൊപ്പം ജോജു ജോർജ് നിമിഷ സജയൻ രഞ്ജിത്ത് സലിം കുമാർ ബാലചന്ദ്രമേനോൻ ശങ്കർ മാമുക്കോയ അലൻസിയർ തുടങ്ങിയ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button