
കൊച്ചി: 100 വര്‍ഷത്തെ ഈടും ഉറപ്പുമായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ പുതുക്കി പണിത പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പറഞ്ഞു.
യുഡിഎഫ് സർക്കാരിന് തലവേദനയായ ഒന്നായിരുന്നു പാലാരിവട്ടം പാലം. പണി പൂർത്തിയായ പാലം രണ്ടുദിവസത്തിനകം സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് ഇ.ശ്രീധരന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒന്‍പത് മാസത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കരാര്‍ ഏറ്റെടുത്ത ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാലാരിവട്ടം പാലം അഴിമതി ആയുധമാക്കാനുള്ള തീരുമാനത്തിലാണ് എല്‍ഡിഎഫ്.
Post Your Comments