മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. മൂന്ന് വീതം ചതുര്‍ദിന മത്സരങ്ങളും ഏകദിനങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ കളിക്കുക. സെപ്റ്റംബര്‍ ഒന്ന് മുതലാണ് പരമ്പര ആരംഭിക്കുക. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെടാന്‍ സാധ്യതയുള്ളതിനാലാണ് മാറ്റി നിര്‍ത്തിയതെന്ന് സൂചന.
സെപ്റ്റംബര്‍ 20 മുതല്‍ 25 വരെയാണ് ഇന്ത്യ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര കളിക്കുന്നത്. ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പര സെപ്റ്റംബര്‍ 28ന് ആരംഭിക്കും. ഈ മത്സരങ്ങളില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സിംബാബ്‌വെക്കെതിരെ രണ്ടാം ഏകദിനത്തില്‍ തിളങ്ങിയതിനാല്‍ സെലക്റ്റര്‍മാര്‍ക്ക് സഞ്ജുവിനെ തള്ളാനാവില്ല.
സീനിയര്‍ ടീമില്‍ കളിക്കുന്ന ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, ഹനുമ വിഹാരി, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, സിറാജ്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ ഏകദിന ടീമിലും ഇടം കണ്ടെത്തി. അതേസമയം, ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിച്ചില്ല. ഭരത് തന്നെയാണ് ഏകദിന ടീമിലേയും വിക്കറ്റ് കീപ്പര്‍.
ചതുര്‍ദിന മത്സരത്തിനുള്ള ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യഷ് ദുബെ, ഹനുമ വിഹാരി, രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, ജലജ് സക്‌സേന, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യശസ്വി ജയ്‌സ്വാള്‍, ശുഭം ശര്‍മ, അക്‌സര്‍ വഡ്ക്കര്‍, ഷഹ്ബാസ് അഹമ്മദ്, മണിശങ്കര്‍ മുറസിംഗ്.
Read Also:- പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!
ഏകദിന ടീം: ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ്, ഹനുമ വിഹാരി, ഇഷാന്‍ കിഷന്‍, ഋഷി ധവാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രവീണ്‍ ദുബെ, മായങ്ക് മര്‍കണ്ഡെ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, കെ എസ് ഭരത്, വെങ്കടേഷ് അയ്യര്‍, പുല്‍കിത് നരംഗ്, രാഹുല്‍ ചാഹര്‍, യഷ് ദയാല്‍.
Post Your Comments