COVID 19Latest NewsNewsIndia

ലോകം സ്തംഭിച്ചപ്പോൾ വെളിച്ചവുമായി വന്ന പ്രധാനമന്ത്രി; ഈ കണക്കുകൾ ഒന്നുറപ്പിക്കുന്നു, മോദി തുടരും!

കൊവിഡിനോടനുബന്ധിച്ച് ലോകം സ്തംഭിച്ച് നിന്ന സമയത്ത് കരുത്തായി വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പാത്രം കൊട്ടലും, ദീപം തെളിയിക്കലും രാജ്യത്തിനകത്ത് തന്നെയുള്ളവർ കളിയാക്കിയപ്പോൾ പ്രധാനമന്ത്രി അതിനു മറുപടി നൽകിയത് കൊവിഡ് വാക്സിൻ്റെ രൂപത്തിലായിരുന്നു. ലോക്ക്ഡൗൺ കാലത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും നിശ്ചയദാർഢ്യവും ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന തരത്തിലേക്ക് ഉയർന്നിരുന്നു. ലോക്ക്ഡൗൺ സമയത്ത് ടെലിവിഷൻ പ്രേക്ഷകരിലും സ്വാധീനം ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

Also Read:മമതയുടെ കോട്ടയിൽ വന്‍ ബോംബ് ശേഖരം

2020 ൽ ടെലിവിഷനിലൂടെ ഏറ്റവുമധികം ആളുകൾ കണ്ട പ്രസംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) 2019 – 20 ലെ വാർഷിക ടിവി വ്യൂവർഷിപ്പ് റിപ്പോർട്ട് പ്രകാരം ജനപ്രീയനായ നേതാവായി മോദി വളരുകയാണ്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ ജനങ്ങളിൽ ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൊറോണയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പൊതു പ്രസംഗങ്ങൾ, ലോക് ഡൗൺ പ്രഖ്യാപനം, തുടർന്നുള്ള രാജ്യത്തെ അഭിസംബോധന ചെയ്യൽ മുതൽ വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വരെ ഇന്ത്യക്കാരിൽ ആശ്വാസമുണർത്തി.

Also Read:ഇ. ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല: കെ. സുരേന്ദ്രൻ

ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള പ്രസംഗം 133 ദശലക്ഷം പേരാണ് കണ്ടത്. 2020 മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് പ്രസംഗം ലൈവായി കണ്ടത്. ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ എന്റർടൈൻമെന്റ്, മൂവി, കിഡ്സ് ചാനലുകളിൽ പ്രകടമായി പ്രേക്ഷകരുടെ കുറവ് രേഖപ്പെടുത്തിയതായും കണ്ടെത്തി.

മോദി നടത്തിയിട്ടുള്ള ടിവി ലൈവ് പ്രസംഗങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വാധീനിച്ചത് 2020 ഏപ്രിലിൽ അദ്ദേഹം രാജ്യത്തോട് നടത്തിയ അഭിസംബോധനയായിരുന്നു. 20 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച ഈ പ്രസംഗത്തിന് 203 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button