KeralaCinemaMollywoodLatest NewsNewsIndiaEntertainment

ക്രെഡിറ്റ് അടിച്ചെടുത്തു, പരാതിപ്പെട്ടപ്പോൾ സ്ത്രീയെ അപമാനിച്ചുവെന്ന് കള്ളക്കേസ്; സജിത മഠത്തിലിനെതിരെ ഫോട്ടോ എഡിറ്റര്‍

ചലച്ചിത്ര അക്കാദമി നേതൃത്വവും സജിത മഠത്തിലും ചേര്‍ന്ന് ഫോട്ടോ എഡിറ്ററെന്ന നിലയിലുള്ള തന്റെ വര്‍ക്കുകളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി എഎഫ്‌എഫ്‌കെ ഫോട്ടോ എഡിറ്റർ എ ജെ ജോജി. ഇതുസംബന്ധിച്ച് ജോജി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് പരാതി നൽകി. വിഷയത്തിൽ പ്രതിഷേധമറിയിച്ച് വിളിച്ചപ്പോള്‍ സ്ത്രീയെ അപമാനിച്ചുവെന്ന് കാണിച്ച് സജിത മഠത്തിൽ കള്ളക്കേസ് കൊടുത്തുവെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞമാസം 25ആം തിയ്യതി നല്‍കിയ പരാതി ഇന്നാണ് ജോജി എഫ്ബിയില്‍ പങ്കുവച്ചത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൻ്റെ പൂർണരൂപം:

ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രിക്കു ഒരു ഫോട്ടോഗ്രാഫറുടെ സങ്കട ഹർജി,

ഇരുപത്തഞ്ചാമതു iffk യുടെ ഫോട്ടോ എഡിറ്റർ ആയി ചലച്ചിത്ര അക്കാഡമിയിൽജോലിയിൽ പ്രവേശിക്കുന്നത് 2020 നവംബര് ഇരുപതിനാണ്. എന്നെ ഏല്പിച്ച ഭാരപ്പെട്ട ജോലികൾ ഭംഗിയായും സമയബന്ധിതമായും തീർത്തു കൊടുത്തു.ഒരു ലക്ഷത്തോളം ചിത്രങ്ങളിൽ നിന്നും iffk സ്റ്റോറീസ വെബ്‌സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങൾ തരം തിരിച്ചു.അതിൽ നിന്നും മുന്നൂറു ചിത്രങ്ങൾ ഫോട്ടോ എക്സിബിഷന് വേണ്ടി ആർട്ടിസ്റ്റിക് ഡയറക്ടർ ആയ ബീന പോളും അസിസ്റ്റന്റായ നിധിനിനും ജാനും കൂടി ഫെബ്രുവരി ഏഴിന് തിരഞ്ഞെടുത്തു.ഫെബ്രുവരി എട്ടിനാണ് ശ്രീമതി സജിത മഠത്തിൽ ഓഫീസി എത്തുന്നത്. ഫോട്ടോ പ്രദർശന ഉൽഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോർ ഫെസ്റ്റിവൽ നഗറിൽ നടന്നു. പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ സ്വാഗത പ്രാസംഗികയായ സജിത മഠത്തിൽ – ആയിര കണക്കിന് ചിത്രങ്ങളിൽ നിന്നും ശ്രീമതി സജിത മഠത്തിലും ബീനാപോലും കൂടിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു.

Also Read:‘സ്ഫോടക വസ്‌തുക്കൾ കുഴിച്ചിട്ടുണ്ട്, ഏതുസമയവും പൊട്ടിത്തെറിക്കും’ ഭീഷണി, താജ്മഹൽ അടച്ചു

ഫെസ്റ്റിവൽ ഓഫീസിൽ ചെയർമാൻ ശ്രീ കമൽ സാറിന്റെയും ജി സി മെമ്പർ ശ്രീ സിബി മലയിൽ സാറിന്റെയും സാനിധ്യത്തിൽ ശ്രീമതി സജിത മഠത്തിലിലിനോട് അവർ ഉൽഘാടന വേളയിൽ പറഞ്ഞ അസത്യത്തെകുറിച്ച് ചോദിയ്ക്കാൻ ശ്രമിച്ചപ്പോൾ തന്നെ അവർ ബഹളം വെയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തിൽ വിഷയം മാറ്റുകയുമാണുണ്ടായത്. ഔദ്യോഗികമായി എറണാകുളത്തേക്കു എനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല. ഞാനും കൂടി പങ്കാളിയായിട്ടുള്ള ഫോട്ടോ എക്സിബിഷന്റെയും 25thiffkphotosories websiteന് ഉൽഘാടനത്തിൽ പങ്കെടുന്നത് സന്തോഷകരമായ കാര്യം ആയതുകൊണ്ട് സ്വന്തം ചിലവിൽ എറണാകുളത്തെത്തി. എറണാകുളത്തു നടന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ തിരുവനന്തപുരത്തു പറഞ്ഞ അസത്യങ്ങൾ ശ്രീമതി സജിത മഠത്തിൽ തിരുത്തുകയും ആ ജാള്യത മറക്കാൻ വേണ്ടി എനിക്കെതിരെ സെക്രെട്ടറിയ്ക്കു പരാതി നൽകുകയും ഉണ്ടായി. പരാതിയിൽ പറഞ്ഞിട്ടുള്ളത് ‘ജി സി മെമ്പറെ ആക്ഷേപിച്ചയാൽ ഫെസ്റ്റിവൽ സ്ഥലത്തു വരാൻ പാടില്ല എന്നും എറണാകുളത്തെ ഉൽഘാടന സമയത്തു അവരെ തുറിച്ചു നോക്കി എന്നുമാണ്’.25th iffk വോളന്റീർ ആയ 18 വയസ്സുള്ള മകനുമായാണ് ഉൽഘാടനത്തിൽ പങ്കെടുത്തത്. വീണ്ടും ഒരു കള്ളക്കേസ് വന്നാലോ എന്ന ഭയം കൊണ്ടാണ് വളരെ ദൂരത്തു മാറിയാണ് നിന്നതു.

Also Read:ഒരു സീറ്റിന് 30 കോടി, സീറ്റ് കച്ചവടത്തിന് പിന്നിൽ സെക്രട്ടറിയേറ്റോ?; വെട്ടിലായി സി​പി​എം സ്ഥാ​നാ​ര്‍​ഥി

ഈ പരാതി അസത്യമാണെന്നു അറിയാമായിരുന്നിട്ടും മുപ്പതു വര്ഷത്തിനുമേൽ പരിചയമുള്ള ശ്രീമതി സജിത മഠത്തിലിന്റെ ആരോഗ്യാവസ്ഥയെയും മനസികാവസ്ഥയെയും പരിഗണിച്ചും ചെയമാന്റെയും ആർട്ടിസ്റ്റിക് ഡയറക്ടറുടെയും സെക്രട്ടറിയുടെയും അഭ്യർഥനയെ മാനിച്ചും കൂടുതൽ വഴക്കുകളിലും പ്രശ്നങ്ങളിലും ചെന്ന് ചേരാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും പരിഹരിക്കാൻ പറ്റാത്തത്ര പ്രശ്നങ്ങൾ വേറെ ഉള്ളതുകൊണ്ടും,സമയം ഇല്ലാത്തതുകൊണ്ടും സെക്രട്ടറിയും ആർട്ടിസ്റ്റിക് ഡയറക്ടറും പറഞ്ഞ പോലെ ക്ഷമാപണം എഴുതി നൽകി.ആ പ്രശ്നം അവിടെ അവസാനിച്ചു എന്ന് കരുതി.ഒരാഴ്ചയായിട്ടും ഒരറിയിപ്പും അക്കാഡമിയിൽ നിന്നും വന്നില്ല.ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന അപമാനം എന്നെ വല്ലാതെ മാനസികമായി തളർത്തി.അവസാനം എന്റെ നാട്ടുകാരനായ ശ്രീ പി സി വിഷ്ണുനാഥിന്റെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.എഴുതിയ പരാതി ശ്രീ വിഷ്ണുനാഥിന് കൊടുത്തില്ല.കാരണം നന്നായി നടക്കുന്ന ഒരു ഫെസ്റ്റിവൽ മോശമാക്കാൻ ഒരു അവസരം ഉണ്ടാക്കേണ്ടെണ്ടെന്നു കരുതി. ചെയര്മാനോട് ശ്രീ വിഷ്ണുനാഥ്‌ സംസാരിച്ചു. അരമണിക്കൂറിനുള്ളിൽ പ്രശ്നം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ മറുപടി വന്നു..സത്രി സംരക്ഷണ നിമയത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോൾ തലശ്ശേരിയ്ക്കും പാലക്കാട്ടേക്കും പോകാൻ പേടിയായി.പോയില്ല.തൊഴിൽ പരമായി എനിക്കുണ്ടായ നഷ്ട്ടം വളരെ വലുതാണ്. കൊറോണ കാലത്തു നടക്കുന്ന ടൂറിംഗ് ഫെസ്റ്റിവലിന്റെ ചിത്രങ്ങൾ പകർത്താനുള്ള അവസരവും,ഒരുപാടു മനുസ്യരുടെ പോർട്രൈറ്സ് പകർത്താനുള്ള അവസരവും നഷ്ടപ്പെട്ടു.

Also Read:സിപിഐഎം ഓഫീസ് ബിജെപി ഓഫീസായ സംഭവത്തിൽ പുതിയ ന്യായീകരണവുമായി സിപിഐഎം

ഒഡേസ പ്രസ്ഥാനത്തിലൂടെ ഫോട്ടോഗ്രഫിയിലേക്കു വന്ന ജാൻ 1988 ൽ തിരുവനന്തപുരത്തു നടന്ന ആദ്യ ഇഫി മുതൽ തുടർച്ചയായി iffk ൽ പങ്കെടുക്കുന്നു.1998 മുതൽ ഒഫീഷ്യൽ ഫോട്ടോഗ്രാഫറാണ് അല്ലാതെയും ഈ ചരിത്ര നിമിഷങ്ങൾ പകർത്തി വരുന്നു. 2016 കൊച്ചി മുസിരിസ് ബിനാലെയിൽ ഫോട്ടോഗ്രാഫി hod ആയിരുന്നു.ഇന്ത്യാവിഷൻ മുതൽ സോണി എന്റർടൈൻമെന്റ് വരെയുള്ള വിവിധ ചാനലുകളിൽ ക്യാമറമാനേയും ചീഫ് ക്യാമെറാമാനായും പ്രവർത്തിച്ചിരുന്നു.ടി വി ചന്ദ്രൻ ,എം പി സുകുമാരൻ നായർ, വേണു,രാജീവ് വിജയരാഘവൻ മുതൽ രജ്ജീവ് രവി, മഹേഷ് നാരായണൻ വരെയുള്ള വിവിധ തലമുറകളിലെ ചലച്ചിത്രകാരന്മാരുടെ സിനിമകളിലെ സ്റ്റിൽ ഫോട്ടോഗ്രാറായി പ്രവർത്തിച്ചു. ഇത്രയധികം പ്രവർത്തി പരിചയം ഉള്ളതുകൊണ്ട് തന്നെയാണ് ചലച്ചിത്ര അക്കാഡമി ഫോട്ടോഎഡിറ്റർ തസ്‌തിക എനിക്ക് നൽകിയത്. കഴിഞ്ഞകാലങ്ങളിൽ നടന്ന iffk കളിലും, എനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സാബു പ്രവദ അടക്കം പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിൻവാതിലിലൂടെ പദവികളിൽ എത്തിപ്പെടുന്ന ഇത്തരം ആളുകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണ്.

ഇരുപത്തിഅഞ്ചാമതു iffk യിൽ എനിക്കുണ്ടായ സങ്കടങ്ങൾ ബഹുമാനപ്പെട്ട മന്ത്രിയെ അറിയിച്ചതാണ്.ഇനി ഒരാൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവരുതെന്നു ആശിക്കുന്നു. തുടർന്നും ചലച്ചിത്രഅക്കാഡമിയോട് സഹകരിക്കുന്നതിൽ സന്തോഷമേയുള്ളു.

എന്ന്
വിശ്വസ്തതയോടെ
എ ജെ ജോജി
25 2 2021

https://www.facebook.com/ajjoji.alphonse/posts/5812858068739565

shortlink

Related Articles

Post Your Comments

Related Articles


Back to top button