Latest NewsKeralaNewsIndia

ഒരു സീറ്റിന് 30 കോടി, സീറ്റ് കച്ചവടത്തിന് പിന്നിൽ സെക്രട്ടറിയേറ്റോ?; വെട്ടിലായി സി​പി​എം സ്ഥാ​നാ​ര്‍​ഥി

കോ​ല​ഞ്ചേ​രി: നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികൾ ആവേശകരമായ പ്രചരണ പരിപാടിയുമായി കളത്തിലിറങ്ങി കഴിഞ്ഞു. തെരഞ്ഞെടുപ്പ് ചൂട് അടുക്കും മുമ്പേ കു​ന്ന​ത്തു​നാ​ട്ടി​ല്‍ പോ​സ്റ്റ​ര്‍ യു​ദ്ധം ആ​രം​ഭി​ച്ചു. സി​പി​എം 30 കോ​ടി രൂ​പ​യ്ക്കു സീ​റ്റ് വി​റ്റുവെന്നാണ് പോസ്റ്ററിൽ പറയുന്നത്. സി​പി​എം സെ​ക്രട്ടേറിയറ്റാ​ണോ അതോ സെ​ക്ര​ട്ട​റി​യാ​ണോ സീ​റ്റ് ക​ച്ച​വ​ടം ന​ട​ത്തി​യ​തെ​ന്നും പോ​സ്റ്റ​റി​ല്‍ ചോ​ദി​ക്കു​ന്നു. സേ​വ് സി​പി​എം എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Also Read:പിടികിട്ടാപുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവുമായ സാലഹുദ്ധീനെ സാഹസികമായി കുടുക്കി വഴിക്കടവ് പൊലീസ്

അതേസമയം, കു​ന്ന​ത്തു​നാ​ട്ടി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ വി.​പി. സ​ജീ​ന്ദ്ര​ന്‍ ത​ന്നെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മത്സ​രി​ക്കാ​നാ​ണ് സാ​ധ്യ​ത. കോ​ണ്‍​ഗ്ര​സി​ന് വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ പി.​വി. ശ്രീ​നി​ജ​നെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്.

സിപിഎമ്മിൻ്റെ പുതിയ പദ്ധതി ഇഷ്ടപ്പെടാത്ത ചിലരുമുണ്ട്. സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട ഷി​ജി ശി​വ​ജി​യു​ടെ പേ​ര് തു​ട​ക്ക​ത്തി​ല്‍ ഉണ്ടായിരുന്നു. ഇത്തവണ വീണ്ടും മത്സരിക്കാനൊരുങ്ങുകയായിരുന്നു ഷിജി ശിവജി. അതിനിടയിലാണ് പുതിയ മാറ്റം. ഇ​രു മു​ന്ന​ണി​ക​ളേ​യും ബി​ജെ​പി​യെ​യും കൂ​ടാ​തെ ട്വ​​ന്‍റി-20​ക്കും മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് പോ​സ്റ്റ​ര്‍ യു​ദ്ധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button