നീണ്ട കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാനത്ത് കോവിഡ് – 19 വാക്‌സിൻ ലഭ്യമായിത്തുടങ്ങുന്നത്. പ്രധിരോധപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ വളരെ വേഗത്തിലാണ് വാക്‌സിൻ നടപടികൾ പുരോഗമിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള വിവിധ അസുഖബാധിതര്‍ക്കുമാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ ഈ പ്രായക്കാര്‍ക്ക് വാക്‌സിനേഷന്‍ സംസ്ഥാനത്ത് ആരംഭിച്ചു. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും മറ്റ് ആരോഗ്യപ്രവർത്തകരുമെല്ലാം വാക്‌സിൻ സ്വീകരിച്ചു മാതൃക കാണിച്ചിരുന്നു. കോ-വിന്‍ ആപ്പ് പോര്‍ട്ടല്‍ വഴിയാണ് വാക്‌സിനേഷനുവേണ്ടി ബുക്ക് ചെയ്യേണ്ടത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ ഉണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് വാക്‌സിന്റെ ഒരു ഡോസിന് നല്‍കേണ്ടത്.
എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാർ ആശുപതികളിൽ തിരഞ്ഞെടുത്തവയിൽ വാക്‌സിൻ ലഭ്യമാകുന്നതോടെ കേരളത്തിലെ ഭൂരിപക്ഷം ജനതയും വാക്‌സിൻ സ്വീകരിക്കുമെന്നാണ് അധികൃതരുടെ നിഗമനം. വാക്‌സിനെതിരെ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വലിയ പ്രശ്നനങ്ങൾ ഒന്നും തന്നെ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ ജില്ലകളിലെയും പ്രൈമറി ഹെൽത് സെന്ററുകളിൽ വാക്‌സിൻ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ തയ്യാറാണ്. സർക്കാർ ആശുപത്രികളെ തൽക്കാലം ആശ്രയിക്കാതെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും സൗജന്യ വാക്‌സിൻ സ്വീകരിക്കാം. ഒരു വലിയ ഭീതിയാണ് വാക്‌സിൻ വരുന്നതോടെ ഇല്ലാതാകുന്നത്. സൗജന്യ വസിനുകൾ ജനങ്ങൾ എല്ലാവരും സ്വീകരിക്കുക കോവിഡ് പ്രധിരോധങ്ങളിൽ മാതൃകയാവുക എന്നാണു അധികാരികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.
Post Your Comments