Latest NewsKeralaNewsIndia

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കെ. സുരേന്ദ്രൻ

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മെട്രോമാൻ ഇ. ശ്രീധരനെ പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് കേരളത്തിൻ്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നും അദ്ദേഹം പറഞ്ഞു. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിൻ്റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read:ബിജെപി പിന്നിലുണ്ടെന്ന ഹുങ്കുമായി വരേണ്ട, ഇ ഡിയുടെ കൊച്ചി യൂണിറ്റ് അധികാരികള്‍ക്കെതിരെ തോമസ് ഐസക്ക്

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്ന് മെട്രോമാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാൽ കൂടുതൽ എളുപ്പമാകും. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാക്കും പ്രവർത്തനം നടത്തുന്നതെന്ന്’ അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്നതിൽ ഉറപ്പുണ്ട്. പ്രായം ഒരു പ്രശ്‌നമല്ലെന്നും മനസിന്റെ പ്രായമാണ് ആത്മവിശ്വാസം നൽകുക എന്നും ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു. മെട്രോമാൻ്റെ വരവ് തന്നെ ബിജെപിക്ക് പുത്തൻ ഉണർവ് നൽകി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button