തന്റെ അച്ഛനെ കൊന്നവരോട് ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അച്ഛനെ കൊന്നയാൾ ബീച്ചിൽ മരിച്ച് കിടക്കുയാണെന്ന് കേട്ടപ്പോഴും തനിക്ക് സന്തോഷിക്കാനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ പ്രഫ. കൗശിക് ബസുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:സിപിഎമ്മിനെ ഞെട്ടിച്ച് ദേശാഭിമാനിയിൽ വർഷങ്ങളായി കാർട്ടൂണിസ്റ്റായിരുന്ന അഡ്വ.കെ.പി വിൽസൺ ബിജെപിയിൽ
2 വര്‍ഷത്തോളം എന്റെ അച്ഛനെ കൊന്നവരോടുള്ള ദേഷ്യം എനിക്കൊരു ഭാരമായി ഉണ്ടായിരുന്നു. പിന്നീട് ഞാനത് അക്ഷരാര്‍ഥത്തില്‍ തോളില്‍ നിന്നിറക്കി വച്ചു. എന്തിന്? എന്ന ചോദ്യം എന്റെ മനസില്‍ വന്നു. എന്റെ അച്ഛനെ കൊന്നയാള്‍ ശ്രീലങ്കയിലെ ബീച്ചില്‍ മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു. എനിക്ക് വളരെ വേദന തോന്നി. ഞാനോര്‍ത്തത് എന്റെ അച്ഛനെയാണ്. ഞാന്‍ അച്ഛനെ നോക്കിയ പോലെ മറ്റൊരാള്‍ അയാളുടെ ശരീരത്തെ നോക്കുന്നുണ്ടാവില്ലേ എന്നെനിക്കു തോന്നി. അക്രമം തരുന്നത് എന്താണ്?
‘പ്രഭാകരന്‍ മരിച്ചപ്പോള്‍ ഞാന്‍ പ്രിയങ്കയെ വിളിച്ചു: ഞാനിതില്‍ സന്തോഷിക്കണോ? എന്തിനാണ് അയാളെ ഇങ്ങനെ ചെയ്യുന്നത്? ഞാനും അതാണ് ആലോചിച്ചത് എന്ന് എന്റെ സഹോദരി പറഞ്ഞു.
ഇതാദ്യമായല്ല, രാഹുൽ ഗാന്ധി ഇത്തരത്തിൽ പരാമർശം നടത്തുന്നത്. നേരത്തേയും തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
Post Your Comments