Latest NewsKeralaNewsIndia

പ്രായത്തിൻ്റെ പേരിൽ മെട്രോമാനെ കളിയാക്കിയ ശശി തരൂരിനും സിദ്ധാർത്ഥിനും ഇതിലും മികച്ച മറുപടി നൽകാനില്ല !

ആദ്യം ചെറുപുഞ്ചിരി, ശേഷം വ്യക്തവും കൃത്യവുമായ മറുപടി നൽകി ഇ. ശ്രീധരൻ

രാജ്യം ആദരിക്കുന്ന പ്രഗൽഭനായ മെട്രൊമാൻ ഇ. ശ്രീധരൻ ചിലർക്ക് ‘വെറുക്കപ്പെട്ടവനായി’ മാറിയത് പെട്ടന്നായിരുന്നു. ബി.ജെ.പിയിലേക്ക് ചേരുകയാണെന്ന പ്രഖ്യാപനം വന്നതോട് കൂടി അദ്ദേഹത്തെ കടന്നാക്രമിക്കാൻ ചില ബുദ്ധിജീവികളും ശ്രമിക്കുകയുണ്ടായി. ഇതിൽ ചിലർ അദ്ദേഹത്തിൻ്റെ പ്രായത്തെയാണ് ചൂണ്ടിക്കാട്ടിയത്. 88 വയസായ ഇ. ശ്രിധരൻ ഇനി രാഷ്ട്രീയത്തിലേക്ക് വന്നിട്ട് എന്തുചെയ്യാനാണെന്നായിരുന്നു ശശി തരൂർ എം പിയും, നടൻ സിദ്ധാർത്ഥും പരിഹസിച്ചത്. ഇപ്പോഴിതാ, പ്രായത്തിൻ്റെ പേരും പറഞ്ഞ് തന്നെ പരിഹസിച്ചവർക്ക് വ്യക്തവും കൃത്യവുമായ മറുപടി നൽകിയിരിക്കുകയാണ് മെട്രോമാൻ.

Also Read:കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടും വാക്സിൻ ലഭിക്കുന്നില്ല, വയോധികരെ തിരിച്ചയച്ചു; സംഭവം കേരളത്തിൽ

പ്രായം ഒരു പ്രശ്‌നമല്ലെന്നും മനസിന്റെ പ്രായമാണ് ആത്മവിശ്വാസം നൽകുക എന്നും ഇ. ശ്രീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രായത്തിൻ്റെ പേരിൽ മെട്രോമാനെ കളിയാക്കിയ ശശി തരൂരിനും സിദ്ധാർത്ഥിനും ഇതിലും മികച്ച മറുപടി നൽകാനില്ലെന്ന് സോഷ്യൽ മീഡിയ പറഞ്ഞു. ഈ പ്രായത്തിലും രാഷ്ട്രീയത്തിലേക്ക് വന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആദ്യം ഒരു ചെറുപുഞ്ചിരിയാണ് അദ്ദേഹം സമ്മനിച്ചത്, ശേഷം വ്യക്തവും കൃത്യവുമായ മറുപടി നൽകുകയായിരുന്നു.

‘അമ്പത്തിമൂന്നാം വയസിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ, എനിക്ക് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്ന പല കാര്യങ്ങൾക്കും താൻ വളരെ വൈകിപ്പോയി എന്ന് പിന്നീട് തോന്നിയിരുന്നു. അപ്പോൾ പിന്നെ 88 വയസ്സുള്ള ഇ. ശ്രീധരനെ കുറിച്ച് ഞാൻ എന്ത് പറയാനാണ്’- എന്നായിരുന്നു ശശി തരൂർ പരിഹസിച്ചത്. പ്രഖ്യാപനം കുറച്ച് നേരത്തേ ആയിപ്പോയില്ലേ എന്നും ഒരു 10,15 വർഷം കഴിഞ്ഞ് മതിയായിരുന്നില്ലേയെന്നായിരുന്നു സിദ്ധാർത്ഥ് ചോദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button