ന്യൂഡല്‍ഹി : ബോളിവുഡിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബോളിവുഡ് താരങ്ങളുടെയും സംവിധായകരുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്.
സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെയാണ് കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തുന്നതെന്നും രാഹുല്‍ ആരോപിച്ചു. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണ്. മാധ്യമങ്ങള്‍ ഇതിനെതിരേ മൗനം പാലിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : ആർ.എസ്.എസുകാർ ഇന്ത്യയിലിരുന്ന് പാക്കിസ്ഥാന് വേണ്ടി സംസാരിക്കില്ല, അവർ ദേശീയവാദികളാണ്: ശ്രീ എം
അതേസമയം ദീപിക പദുകോണുമായി ബന്ധമുള്ള ക്വാന്‍ ടാലന്റ് കമ്പനിയില്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അനുരാഗ് കശ്യപും മറ്റും ചേര്‍ന്ന് തുടങ്ങിയ ഫിലിംസ് കമ്പനി വലിയതോതില്‍ നികുതി വെട്ടിച്ചുവെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. അനുരാഗ് കശ്യപും തപ്‌സി പനുവും സമര്‍പ്പിച്ച ആദായനികുതി റിട്ടേണിന്റെ അടിസ്ഥാനത്തില്‍ ഐ.ടി ഉദ്യോഗസ്ഥര്‍ ഇവരെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
कुछ मुहावरे:
उँगलियों पर नचाना- केंद्र सरकार IT Dept-ED-CBI के साथ ये करती है।
भीगी बिल्ली बनना- केंद्र सरकार के सामने मित्र मीडिया।
खिसियानी बिल्ली खंबा नोचे- जैसे केंद्र सरकार किसान-समर्थकों पर रेड कराती है।#ModiRaidsProFarmers
— Rahul Gandhi (@RahulGandhi) March 4, 2021
Post Your Comments