ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിന് ബോംബ് ഭീഷണി. താജ് മഹൽ പരിസരത്ത് സ്ഫോടക വസ്‌തുക്കൾ കുഴിച്ചിട്ടുണ്ടെന്നും, അത് ഏതുസമയത്തും പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി.
താജ് മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്ന് രാവിലെയാണ് സന്ദേശം ലഭിച്ചത്. സിഐഎസ്‌എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡും താജ് മഹലിലെത്തിയിട്ടുണ്ട്.
ആയിരക്കണക്കിന് സഞ്ചാരികള്‍ താജ് മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുകയും താജ് മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടക്കുകയും ചെയ്തു.
ഫോണ്‍ സന്ദേശം എവിടെ നിന്നാണെന്നു വ്യക്തമല്ല. ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിച്ചു വരികയാണ്. കർശനപരിശോധനകൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Post Your Comments