പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ബിജെപിക്ക് ഏറ്റവും അധികം ‘എ പ്ലസ്’ മണ്ഡലങ്ങളുള്ളത്. അതിൽ മുൻ നിരയിലാണ് അടൂരിൻ്റെ സ്ഥാനം. അടൂരില്‍ ബിജെപി സ്ഥാനാർത്ഥിയായി എത്തുന്ന ആൾ ആരാണെന്ന് പാർട്ടി ഇന്ന് വെളിപ്പെടുത്തും. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും അടൂര്‍ നഗരസഭ മുന്‍ ചെയര്‍മാനുമായ ബാബു ദിവാകരനാണ് സാധ്യത കൂടുതൽ. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടയാൽ മത്രം മതി.
ബാബു ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് പാര്‍ട്ടിയിലെ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ തകൃതിയായി നടക്കുന്നുമുണ്ട്. പക്ഷേ, ഇനി ചർച്ചകൾ നടത്തിയിട്ട് പ്രയോജനമില്ലെന്നാണ് സൂചനകൾ.
സംവരണ മണ്ഡലമായ അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉദ്ദേശിച്ചിരിക്കുന്നത്. കണ്ണനെതിരേ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. അടൂര്‍ സീറ്റ് മുന്‍പ് രണ്ടു തവണയും ബാബു ദിവാകരന്‍ ആവശ്യപ്പെട്ടിരുന്നു. ബാബു നിന്നിരുന്നെങ്കില്‍ വിജയിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറായില്ല. ഇതാണ് ബാബുവിനെ മറുകണ്ടം ചാടാൻ പ്രേരിപ്പിച്ചത്.
2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടു കൂടിയാണ് അടൂര്‍ മണ്ഡലം ബിജെപിയുടെ എ ക്ലാസ് മണ്ഡലമായത്. ശബരിമല സമരത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പന്തളം കൂടി ഉള്‍പ്പെടുന്ന അടൂര്‍ മണ്ഡലത്തില്‍ ബിജെപി രണ്ടാമതെത്തി. കോണ്‍ഗ്രസില്‍ ഒരു വലിയ വിഭാഗത്തിന് ബാബു ദിവാകരനോട് ആഭിമുഖ്യമുണ്ട്. ബാബുവിനെ നിർത്തിയാൽ കോൺഗ്രസ് വോട്ടുകൾ കൂടി മറിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
Post Your Comments