ബാഗ്ദാദ് : ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സങ്കേതത്തിന് നേരെ ഇറാഖി സൈന്യത്തിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഇറാഖിന്റെ കിഴക്കൻ പ്രവിശ്യയായ ദിയാലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ആക്രമണം.
Read Also : റാന്നിയിൽ സിപിഎം, കോൺഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു
ജലാവാലയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഒളിസങ്കേതത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിർണ്ണായക നീക്കം. പ്രദേശത്ത് ഇനിയും ഭീകര സാന്നിദ്ധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വീണ്ടും സമാനമായ രീതിയിൽ വ്യോമാക്രമണങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ രാജ്യത്തു നിന്നും ഇല്ലാതാക്കാനുളള ശ്രമങ്ങളാണ് ഇറാഖി സൈന്യം നടത്തിവരുന്നത്. ഇതിനു മുൻപും സമാന രീതിയിൽ ഭീകര താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു.
Post Your Comments