KeralaLatest News

പ്രധാനമന്ത്രി ശുചീകരണ പ്രവർത്തി നടത്തുന്ന ചിത്രം കാണിച്ച് ആക്ഷേപിച്ചിരുന്നതിന് തിരികെ കിട്ടി: സന്ദീപ് വാര്യർ

ഫോട്ടോയ്ക്ക് വേണ്ടി മാത്രം അഭിനയിച്ചതാകാനാണ് സാദ്ധ്യത എന്ന വിമർശനമായിരുന്നു വ്യാപകമായി ഉയർന്നത്.

തിരുവനന്തപുരം: കൊറോണ വാക്‌സിൻ സ്വീകരിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയായതിനെ തുടർന്ന് പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. പ്രധാനമന്ത്രി സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ശുചീകരണ പ്രവർത്തി നടത്തുന്ന ചിത്രം കാണിച്ച് ആക്ഷേപിച്ചിരുന്നതിന് തിരികെ കിട്ടി എന്നു കരുതി ശൈലജ ടീച്ചറെ ട്രോളുന്നവരോട് ക്ഷമിച്ചേക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. പോസ്റ്റ് കാണാം:

കോവിഡ് വാക്സിൻ സ്വീകരിച്ച് മാതൃകയാവുക , പ്രേരണയാവുക എന്നത് പൊതുപ്രവർത്തകരുടെ കടമയാണ്. ശൈലജ ടീച്ചർ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആ ചിത്രം വാക്സിൻ ഭയാശങ്കയില്ലാതെ സ്വീകരിക്കാൻ മറ്റുള്ളവർക്ക് പ്രേരണയാവും എന്നുള്ളതു കൊണ്ടാണ് അവർ ഫോട്ടോക്കു വേണ്ടി പോസ് ചെയ്തിട്ടുള്ളത്. തികച്ചും അഭിനന്ദനാർഹം.
ഇനി സഖാക്കളോടാണ്, ഇത്തരം സന്ദർഭങ്ങളിൽ നാട്ടുകാർക്ക് പ്രേരണ നൽകാൻ ഇത്തരം ഫോട്ടോകൾ മന്ത്രിമാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ എടുക്കുന്നത് സ്വാഭാവികമാണ്. സ്വച്ഛ് ഭാരത് പദ്ധതിക്കായി പ്രധാനമന്ത്രി ശുചീകരണ പ്രവർത്തി നടത്തുന്ന ചിത്രമൊക്കെ കാണിച്ച് ആക്ഷേപിച്ചിരുന്നതിന് തിരികെ കിട്ടി എന്നു കരുതി ശൈലജ ടീച്ചറെ ട്രോളുന്നവരോട് ക്ഷമിച്ചേക്കുക.

സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി ശുചീകരണ പ്രവൃത്തി ചെയ്തപ്പോഴും മഹാബലിപുരത്ത് കടൽത്തീരത്തുണ്ടായ മാലിന്യം നീക്കം ചെയ്തപ്പോഴും ഇടതുപക്ഷ അനുഭാവികളിൽ നിന്നും വ്യാപക പരിഹാസമായിരുന്നു ഉണ്ടായത്. ഇന്നലെയാണ് ആരോഗ്യമന്ത്രി കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. ബ്ലൗസിന് മുകളിലൂടെ കുത്തിവെപ്പ് എടുക്കുന്നതായാണ് ചിത്രത്തിലുള്ളത്.

ഫോട്ടോയ്ക്ക് വേണ്ടി മാത്രം അഭിനയിച്ചതാകാനാണ് സാദ്ധ്യത എന്ന വിമർശനമായിരുന്നു വ്യാപകമായി ഉയർന്നത്. ഇതിനെതിരെ പ്രതികരണവുമായി മന്ത്രിയും രംഗത്തെത്തിയിരുന്നു. വാക്‌സിനെടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്‌സിനെടുക്കുന്ന വാർത്ത കൊടുക്കുന്നത്. ഏത് നല്ലകാര്യത്തേയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമെയുള്ളൂവെന്നും മന്ത്രി പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button