ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്‌ക്കെതിരെ ബിബിസി റേഡിയോയിലെ തത്സമയ ഷോയിൽ അധിക്ഷേപകരമായ പരാമർശം. പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചത്.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന്റെ ‘ബിഗ് ഡിബേറ്റ്’ റേഡിയോ ഷോയ്ക്കിടെയാണ് സംഭവം. യുകെയിലെ സിഖുകാർക്കും ഇന്ത്യക്കാർക്കുമെതിരായ വംശീയതയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്കാരങ്ങളെത്തുടർന്ന് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ചർച്ച നടന്നു. ഷോയ്ക്കിടെ, വിളിച്ചവരിൽ ഒരാൾ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരബെൻ മോദിക്കെതിരെ നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയായിരുന്നു.
Did anyone hear the whole show ? pic.twitter.com/W1R1J8lndC
— Sunny Johal (@DatchetTrainMan) March 1, 2021
സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ എതിർക്കാത്തതിനും അത് സംപ്രേഷണം ചെയ്യാൻ അനുവദിച്ചതിനും നിരവധി പേർ റേഡിയോ ഷോ അവതാരകനെയും ബിബിസി റേഡിയോയ്ക്കെതിരെയും വിർമശനം ഉന്നയിക്കുന്നുണ്ട് .
Post Your Comments