ഇൻസ്റ്റഗ്രാമിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി

ന്യൂഡൽഹി : ഇൻസ്റ്റഗ്രാമിൽ 100 മില്ല്യൺ ഫോളോവേഴ്സ് എന്ന അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 100 മില്ല്യൺ ക്ലബിലെത്തുന്ന ആദ്യ ക്രിക്കറ്റർ എന്ന റെക്കോഡാണ് കോഹ്ലി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ, ഏഷ്യൻ എന്നീ റെക്കോഡുകളും കോഹ്ലിയെ തേടിയെത്തി.

Read Also : ക്യൂബയിൽ നിന്നും കോവിഡ് വാക്‌സിൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മണിയാശാൻ ഇപ്പോൾ എന്തു പറയുന്നെന്ന് കെ.സുരേന്ദ്രൻ 

ഇന്ത്യയിൽ ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള രണ്ടാമത്തെ താരം ബോളീവുഡ് നടി പ്രിയങ്ക ചോപ്രയാണ്. 60.8 മില്ല്യൺ ഫോളോവേഴ്സ് ആണ് പ്രിയങ്കയ്ക്ക് ഉള്ളത്. ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള കായിക താരങ്ങളിൽ കോഹ്ലി നാലാമതാണ്. 265 മില്ല്യൺ ഫോളോവേഴ്സുള്ള പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. 186 മില്ല്യൺ ഫോളോവേഴ്സുമായി ബാഴ്സലോണ നായകൻ ലയണൽ മെസി രണ്ടാം സ്ഥാനത്തുണ്ട്. 147 മില്ല്യൺ ഫോളോവേഴ്സുള്ള ബ്രസീൽ താരം നെയ്മറാണ് മൂന്നാമത്.

Share
Leave a Comment